തൊടുപുഴ: തെരുവുനായ്ക്കളുടെ ശല്യം വ്യാപകമായ സാഹചര്യത്തില്‍ ആക്രമണകാരികളായ നായ്ക്കളെ പിടികൂടി വന്ധ്യംകരിക്കാനുള്ള നടപടി വേഗത്തിലാക്കുന്നതിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കലക്ടര്‍ ജി.ആര്‍. ഗോകുലിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന തദ്ദേശഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരുടെയും സെക്രട്ടറിമാരുടെയും യോഗം തീരുമാനിച്ചു. തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരിക്കുന്നതിന് ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ച ബൃഹത് പദ്ധതിയുമായി ജില്ലയിലെ മുഴുവന്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും സഹകരണം ഉറപ്പാക്കി പദ്ധതി നടപ്പാക്കാനാണ് തീരുമാനം. തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരിക്കാന്‍ മൊബൈല്‍ യൂനിറ്റ് എന്ന പദ്ധതിയുമായാണ് ജില്ലാ പഞ്ചായത്ത് രംഗത്തത്തെിയത്. ഓരോ പ്രദേശത്തും എത്തി തെരുവുനായ്ക്കളെ കൂട്ടമായി പിടികൂടി വന്ധ്യംകരിക്കാനുള്ള സംവിധാനമുള്ള ലോറികള്‍ നിരത്തിലിറക്കും. ആദ്യത്തെ ലോറിയില്‍ ഓപറേഷന്‍ തിയറ്ററും രണ്ടാമത്തെ ലോറിയില്‍ നായ്ക്കള്‍ക്കുള്ള കൂടുകളുമാണ് നിര്‍മിക്കുക. ഒരേസമയം, മൂന്നു പട്ടികളെ വരെ ശസ്ത്രക്രിയ ചെയ്യാനാകുന്ന തരത്തിലാകും ലോറിയിലെ ഓപറേഷന്‍ തിയറ്റര്‍ തയാറാക്കുക. മൊബൈല്‍ യൂനിറ്റിനായി രണ്ടുകോടി രൂപയാണ് ജില്ലാ പഞ്ചായത്ത് വകയിരുത്തിയത്. രണ്ടുകോടിയുടെ പദ്ധതിയില്‍ ഒരുകോടി 40ലക്ഷം രൂപ നല്‍കും. ബാക്കി തുക കണ്ടത്തെുന്നതിന് എല്ലാ പഞ്ചായത്തുകളല്‍നിന്ന് ഓരോലക്ഷവും സമാഹരിക്കും. തെരുവുനായ്ക്കളെ പിടികൂടാന്‍ വിദഗ്ധരായ സംഘത്തെ ആന്ധപ്രദേശില്‍നിന്ന് ഇടുക്കിയിലത്തെിക്കും. ഇവര്‍ക്കുള്ള കൂലിയും ജില്ലാ പഞ്ചായത്ത് ഫണ്ടില്‍നിന്ന് നല്‍കും. ജില്ലാപഞ്ചായത്ത് ആവിഷ്കരിച്ച ബൃഹത് പദ്ധതിയുടെ ഭാഗമായി തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരിക്കുന്നതുമായി ബന്ധപ്പെട്ട് ഗ്രാമ, ബ്ളോക്, ജില്ലാപഞ്ചായത്ത്, നഗരസഭ തലത്തില്‍ കമ്മിറ്റികള്‍ രൂപവത്കരിക്കാനും എട്ട് ബ്ളോക്തലത്തിലും രണ്ട് നഗരസഭാ പരിധിയിലും ഓരോ കേന്ദ്രം കണ്ടത്തെി വന്ധ്യംകരിച്ചശേഷം നായ്ക്കളെ സംരക്ഷിച്ച് നിരീക്ഷിക്കാനും നടപടിയെടുക്കും. വളര്‍ത്തുനായ്ക്കള്‍ക്ക് ലൈസന്‍സ് എടുക്കുന്നത് നിര്‍ബന്ധമാക്കും. ഇതോടൊപ്പം മാലിന്യനിര്‍മാര്‍ജനം ഊര്‍ജിതമാക്കി തെരുവുനായ് ശല്യം ഇല്ലാതാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.