തൊടുപുഴ: മദര്‍ തെരേസയെ റോള്‍മോഡലായി സ്വീകരിച്ച ഫാ. മാത്യു ജെ. കുന്നത്തിന്‍െറ നേതൃത്വത്തിലുള്ള തൊടുപുഴ സേവ്യേഴ്സ് ഹോമില്‍ മദറിന്‍െറ രൂപം സ്ഥാപിച്ചു. മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ച സമയത്തുതന്നെയാണ് ഇവിടെ പുതുതായി നിര്‍മിച്ച ഗ്രോട്ടോയില്‍ രൂപം പ്രതിഷ്ഠിച്ചത്. ഫാ. ജയിംസ് വടക്കേല്‍ ആശീര്‍വാദവും അനാച്ഛാദനവും നിര്‍വഹിച്ചു. 1990 ജനുവരി 21ന് കൊല്‍ക്കത്തയില്‍ മദറുമായുള്ള കൂടിക്കാഴ്ചയാണ് ജീവകാരുണ്യത്തിന്‍െറ വഴിയിലേക്കിറങ്ങാന്‍ ഫാ. കുന്നത്തിനെ പ്രേരിപ്പിച്ചത്. ‘ഈ കൈകള്‍ ഒരുപാട് പ്രവര്‍ത്തിക്കാനുള്ളതാണ്. ഈ ഹൃദയം ഒത്തിരി ആളുകളെ സ്നേഹിക്കാനുമുള്ളതാണ്...’ മദറിന്‍െറ വാക്കുകള്‍ ഇപ്പോഴും ചെവിയില്‍ മുഴങ്ങുന്നതായും ഫാ. മാത്യു കുന്നത്ത് പറഞ്ഞു. മദറിനെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിലും ഫാ. കുന്നത്ത് പങ്കെടുത്തു. കുമളി: സെന്‍റ് മേരീസ് തീര്‍ഥാടന ദേവാലയത്തില്‍ മദര്‍ തെരേസ അനുസ്മരണവും പ്രത്യേക പ്രാര്‍ഥനയും നടത്തി. മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചതിന്‍െറ സന്തോഷസൂചകമായി കുര്‍ബാനയും മദര്‍ തെരേസയുടെ ചിത്രംവഹിച്ച് പ്രദക്ഷിണവും നേര്‍ച്ചവിളമ്പും നടന്നു. വികാരി ഫാ. ഫിലിപ്പ് വട്ടമറ്റം, ഇടവക ഭരണസമിതി അംഗങ്ങളായ എബ്രഹാം കച്ചിറക്കല്‍, സാബു പാണാകുന്നേല്‍, റെജി നരിമറ്റം, സനൂപ് പുതുപ്പറമ്പില്‍, റോയി പീസ് കോട്ടേജ് എന്നിവര്‍ നേതൃത്വം നല്‍കി. മൂന്നാര്‍: മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് മൂന്നാറിലെ ദേവാലയങ്ങളില്‍ പ്രത്യേക ആരാധന നടന്നു. മൂന്നാര്‍ മൗണ്ട് കാര്‍മല്‍ ദേവാലയത്തില്‍ നടന്ന ആരാധനകളില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു. മദര്‍ തെരേസയുടെ ചിത്രങ്ങള്‍ അടങ്ങിയ ബെനിയനുകള്‍ ധരിച്ചത്തെിയാണ് വിശ്വാസികള്‍ ആരാധനകളില്‍ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.