മൂന്നാറില്‍ ഗതാഗത പരിഷ്കാരം താറുമാറായി

മൂന്നാര്‍: സഞ്ചാരികളുടെ തിരക്ക് മുന്നില്‍കണ്ട് ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ മൂന്നാര്‍ ടൗണില്‍ നടപ്പാക്കിയ ഗതാഗത പരിഷ്കാരം താറുമാറായി. സ്വാതന്ത്ര്യദിനത്തില്‍ മൂന്നാറിലത്തെിയ സഞ്ചാരികളുടെ വാഹനങ്ങള്‍ മണിക്കൂറുകള്‍ റോഡില്‍ കുടുങ്ങിയിരുന്നു. തുടര്‍ന്ന് ഓണക്കാലത്ത് ഗതാഗതക്കുരുക്ക് സഞ്ചാരികള്‍ക്ക് പ്രയാസമാകുമെന്ന ഡി.ടി.പി.സിയുടെ പരാതിയെ തുടര്‍ന്നാണ് പരിഷ്കാരം ഏര്‍പ്പെടുത്തിയത്. ഗതാഗതക്കുരുക്കിന് കാരണമാകുന്ന വഴിയോരകച്ചവടങ്ങള്‍, അനധികൃത പാര്‍ക്കിങ് എന്നിവ ഒഴിവാക്കുകയായിരുന്നു ആദ്യനടപടി. മൂന്നാര്‍ ടൗണ്‍ ആരംഭിക്കുന്ന ആര്‍.ഒ ജങ്ഷന്‍ മുതല്‍ ജനറല്‍ ആശുപത്രി വരെയുള്ള അനധികൃത പാര്‍ക്കിങ് ഒഴിവാക്കി പൊലീസിനെ നിയമിച്ചെങ്കിലും വീണ്ടും പഴയപടിയായി. പൊലീസിന്‍െറ സേവനം അവസാനിച്ചതാണ് കാരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.