തൊടുപുഴ: സഡന്‍ ബ്രേക്കിട്ടപ്പോള്‍ ബസിലെ കമ്പിയിലിടിച്ച് വീട്ടമ്മയുടെ മൂന്ന് പല്ലുകള്‍ നഷ്ടപ്പെട്ടു. പരിക്കേറ്റയാളെ വഴിയില്‍ ഉപേക്ഷിച്ച് ബസ് യാത്ര തുടര്‍ന്നു. കോലാനിയില്‍ ഞായറാഴ്ച വൈകീട്ട് കൂത്താട്ടുകുളം-തൊടുപുഴ റൂട്ടില്‍ സര്‍വിസ് നടത്തുന്ന സ്വകാര്യ ബസിലാണ് സംഭവം. മാനത്തൂര്‍ കൈതപ്പറമ്പില്‍ ആന്‍സി കുരുവിളയുടെ (59) പല്ലുകളാണ് നഷ്ടപ്പെട്ടത്. പരിക്കേറ്റ സ്ത്രീയെ ബസ് ജീവനക്കാര്‍ ഇറക്കിവിട്ടപ്പോള്‍ യാത്രക്കാര്‍ പ്രതികരിച്ചില്ല. ബസിലുണ്ടായിരുന്ന തൊടുപുഴ വിമല പബ്ളിക് സ്കൂളിലെ പ്ളസ് വണ്‍ വിദ്യാര്‍ഥിനി ആല്‍ഫിന്‍ ടോമി സ്ത്രീയോടൊപ്പം ഇറങ്ങി. തുടര്‍ന്ന് ഓട്ടോയില്‍ ആശുപത്രിയില്‍ എത്തിച്ചു. വീട്ടമ്മയെ ചാഴികാട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്‍ട്രന്‍സ് പരിശീലനത്തിനായിപോയ ആല്‍ഫിന്‍ വീട്ടിലത്തൊന്‍ വൈകിയത് വീട്ടുകാരെ ആശങ്കയിലാക്കി. വിവരമറിയിച്ചതിനത്തെുടര്‍ന്ന് പിതാവ് റിട്ട. സഹകരണ വകുപ്പ് ഉദ്യോഗസ്ഥന്‍ ടോമി ജോസഫും ആശുപത്രിയില്‍ എത്തി. തൊടുപുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.