ഉംറക്ക് പോയവരുടെ വീട്ടില്‍നിന്ന് മോഷണം; പ്രതി പിടിയില്‍

തൊടുപുഴ: ഉംറക്ക് പോയവരുടെ വീട്ടില്‍നിന്ന് പണവും സ്വര്‍ണവും മോഷ്ടിച്ച കേസിലെ പ്രതി പിടിയില്‍. കുമ്പംകല്ല് മലേപറമ്പ് കോളനിയില്‍ താമസിക്കുന്ന എറണാകുളം പൂത്തോട്ട കൊട്ടാരപ്പറമ്പില്‍ വിജയകുമാറിനെയാണ് (32) എറണാകുളത്തുനിന്ന് പിടികൂടിയത്. ഇയാളെ മോഷണം നടത്തിയ വീട്ടിലത്തെിച്ച് തെളിവെടുപ്പ് നടത്തി. കാരിക്കോട് കൊമ്പനാപ്പറമ്പില്‍ അബ്ദുല്‍ ജബ്ബാറിന്‍െറ വീട്ടിലായിരുന്നു മോഷണം. അബ്ദുല്‍ ജബ്ബാറും കുടുംബവും ഏപ്രില്‍ 21ന് ഉംറക്കായി പോയതായിരുന്നു. ഈ സമയം അലമാര കുത്തിപ്പൊളിച്ച് എട്ട് പവനും 15,000 രൂപയും കവര്‍ന്നു. സംഭവസ്ഥലത്ത് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും വന്ന് പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടത്തൊന്‍ പൊലീസിനു കഴിഞ്ഞില്ല. എറണാകുളം സ്വദേശിയായ വിജയകുമാര്‍ അഞ്ചു വര്‍ഷത്തിലേറെയായി തൊടുപുഴ കുമ്മംകല്ല് മലേപ്പറമ്പ് കോളനിയിലാണ് താമസം. ടൈല്‍പണിക്ക് പോയിരുന്ന ഇയാള്‍ കൊച്ചി ഹാര്‍ബറിലേക്ക് മത്സ്യബന്ധനം നടത്താന്‍ ബൈക്കില്‍ പോകുമായിരുന്നു. ഈ സമയത്താണ് ആളുകളില്ലാത്ത വീടുകള്‍ കണ്ടുവെക്കുന്നതെന്ന് പൊലീസ് പറയുന്നു. ഇതിനിടയില്‍ രാത്രിയിലെ വാഹന പരിശോധനക്കിടെ ഇയാളെ പിടിച്ചെങ്കിലും മറ്റ് കേസുകള്‍ ഇല്ലാത്തതിനാല്‍ വിട്ടയച്ചു. എന്നാല്‍, തൊടുപുഴയില്‍ മോഷണം വര്‍ധിച്ചപ്പോള്‍ പൊലീസ് രാത്രി കാവല്‍ ശക്തമാക്കിയതോടെ സ്ഥലംവിട്ടുപോയതാണ് പൊലീസിന് സംശയമുണ്ടായി. കഴിഞ്ഞ മാസം 28ന് മോഷണശ്രമത്തിനിടെ ഇയാള്‍ പുത്തന്‍കുരിശ് പൊലീസിന്‍െറ പിടിയിലായത്. തുടര്‍ന്ന് പൊലീസ് കാക്കനാട് സബ്ജയിലിലത്തെുകയും വിരലടയാളം പരിശോധിക്കുകയും ചെയ്തു. വിരലടയാളം ഒന്നാണെന്ന് മനസ്സിലാക്കിയപ്പോഴാണ് കസ്റ്റഡിയില്‍ വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് ശനിയാഴ്ച കസ്റ്റഡിയില്‍ വിട്ടുകിട്ടുകയായിരുന്നു. വെങ്ങല്ലൂരില്‍ അടുത്തിടെ വീട് കുത്തിത്തുറന്ന് നടത്തിയ മോഷണത്തില്‍ ഇയാള്‍ക്ക് പങ്കുള്ളതായി സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. ഡിവൈ.എസ്.പി എന്‍.എന്‍. പ്രസാദ്, സി.ഐ എന്‍.ജി. ശ്രീമോന്‍, എസ്.ഐ ജോബിന്‍ ആന്‍റണി എന്നിവര്‍ തെളിവെടുപ്പിനു നേതൃത്വം നല്‍കി്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.