നെടുങ്കണ്ടം: ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പേരില്‍ ചെറുതോണിയില്‍ നടന്ന ഉപവാസ സത്യഗ്രഹം രാഷ്ട്രീയ തട്ടിപ്പാണെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി സേനാപതി വേണു വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ അഡ്വ. ജോയ്സ് ജോര്‍ജിനെ വിജയിപ്പിച്ചാല്‍ ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ മുഴുവന്‍ പരിഹരിക്കുമെന്ന് പറഞ്ഞ് രണ്ടരവര്‍ഷം കഴിഞ്ഞിട്ടും നടപടി സ്വീകരിച്ചില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ സമിതി ഇടുക്കിയിലുടനീളം പ്രചരിപ്പിച്ചത് ഇ.എസ്.എ, പട്ടയ വിഷയം പരിഹരിക്കാന്‍ ഇടതുമുന്നണിയെ വിജയിപ്പിക്കാനായിരുന്നു. ഇടുക്കിയില്‍ മൂന്നു സീറ്റില്‍ ഇടതുമുന്നണി വിജയിക്കുകയും ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ടും പ്രശ്നം പരിഹരിക്കാതെ തെരുവില്‍ ഉപവാസവുമായി ഇറങ്ങുന്നത് ആരെ കബളിപ്പിക്കാനാണെന്ന് പറയാനുള്ള ബാധ്യത സമിതിക്കുണ്ട്. ഈ തെരുവുസമരം അപഹാസ്യമാണെന്നും വേണു പറഞ്ഞു. എം.എസ്. ഷാജി, സുമേഷ്, സത്യന്‍, റെജി, ജോസഫ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.