ജനമൈത്രി പൊലീസിന്‍െറ സ്ത്രീസുരക്ഷാ പദ്ധതി

നെടുങ്കണ്ടം: സ്ത്രീകള്‍ക്ക് ദൈനംദിന ജീവിതത്തില്‍ നേരിടേണ്ടിവരുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ കായികവും മാനസികവുമായ പ്രതിരോധ തന്ത്രങ്ങള്‍ അഭ്യസിക്കുന്നതിന് ജനമൈത്രി പൊലീസിന്‍െറ സ്ത്രീ സുരക്ഷാപദ്ധതി രണ്ടാംഘട്ടം നെടുങ്കണ്ടം ഹോളിക്രോസ് സ്കൂളില്‍ സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍ റെജി എം.കുന്നിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ജനമൈത്രി സിവില്‍ ഓഫിസര്‍മാരായ സെറീന മുഹമ്മദ്, കെ.പി. പ്രീതി എന്നിവരുടെ നേതൃത്വത്തില്‍ ഡെമോണ്‍സ്ട്രേഷനും ക്ളാസും നടന്നു. സബ് ഇന്‍സ്പെക്ടര്‍ പി.ടി. ബിജോയി അധ്യക്ഷത വഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ സി. ജാന്‍സി ജോര്‍ജ്, ജനമൈത്രി സി.ആര്‍.ഒ കെ.ഡി. മണിയന്‍, അഡീ. എസ്.ഐ പി.കെ. ആസാദ്, ജനമൈത്രി ബീറ്റ് ഓഫിസര്‍മാരായ ഷിജോ ആന്‍റണി, ആതിര തോമസ്, സ്കൂള്‍ സ്റ്റാഫ് സെക്രട്ടറി ബെട്രന്‍സ് പോള്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.