വനാന്തരത്തില്‍ കണ്ടത്തെിയ കഞ്ചാവ് തോട്ടം നശിപ്പിച്ചു

തൊടുപുഴ: ഇടുക്കിയുടെ അതിര്‍ത്തി മേഖലകളില്‍ കഞ്ചാവ് തോട്ടം കണ്ടത്തെി. കേരള-തമിഴ്നാട് എക്സൈസിന്‍െറ സംയുക്ത പരിശോധനയിലാണ് കമ്പംമെട്ട് പാണ്ടിക്കുഴി വനാതിര്‍ത്തിയില്‍ കഞ്ചാവ് തോട്ടം കണ്ടത്തെിയത്. വനത്തോട് ചേര്‍ന്ന് നട്ടുവളര്‍ത്തിയ 200 ചെടികള്‍ നശിപ്പിച്ചു. ഒരു മാസം വളര്‍ച്ചയുള്ള ചെടികളാണിത്. വനത്തില്‍ ആരുടെയും ശ്രദ്ധയില്‍പെടാത്ത സ്ഥലത്തായിരുന്നു കൃഷി. കഞ്ചാവ് തോട്ടങ്ങള്‍ ഇനിയുമുണ്ടെന്ന നിഗമനത്തില്‍ എക്സൈസ് സംയുക്ത സംഘം പരിശോധന ഊര്‍ജിതമാക്കി. എക്സൈസ് കമീഷണറുടെ നിര്‍ദേശപ്രകാരം കേരള-തമിഴ്നാട് എക്സൈസ് വകുപ്പുകളുടെയും വനം പൊലീസ് വകുപ്പുകളുടെയും ആഭിമുഖ്യത്തിലാണ് വ്യാഴാഴ്ച രാവിലെ മുതല്‍ വൈകുംവരെ പരിശോധന നടത്തിയത്. അതിര്‍ത്തിയില്‍നിന്ന് തന്നെ 1500 ലിറ്റര്‍ കോടയും പിടിച്ചെടുത്ത് നശിപ്പിച്ചു. ഇടുക്കി ജില്ലയില്‍ തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന വിവിധയിടങ്ങളില്‍ കഞ്ചാവ് കൃഷിയുണ്ടെന്ന് എക്സൈസ് ഇന്‍റലിജന്‍സും അടുത്തിടെ ഇടുക്കിയിലത്തെിയ ഋഷിരാജ് സിങ്ങും വ്യക്തമാക്കിയിരുന്നു. കുമളിയില്‍ കേരള, തമിഴ്നാട് എക്സൈസ് സംഘങ്ങള്‍ സംയുക്ത യോഗം ചേര്‍ന്നാണ് പരിശോധന നടത്താന്‍ തീരുമാനിച്ചത്. എക്സൈസ് ഇന്‍റലിജന്‍സാണ് ഇടുക്കിയുടെ വനാതിര്‍ത്തിയില്‍ കഞ്ചാവ് തോട്ടങ്ങളുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കിയത്. ഇടുക്കിയില്‍ കഞ്ചാവ് തോട്ടങ്ങളില്ളെന്നായിരുന്നു ആദ്യം എക്സൈസ് അധികൃതരുടെ വിശദീകരണം. മറയൂര്‍ പഞ്ചായത്തിലെ ചിന്നാറിന്‍െറ ഉള്‍പ്രദേശം, ഇടമലക്കുടിയിലെ ഉള്‍വനങ്ങള്‍ എന്നിവിടങ്ങളില്‍ ചെറുകഞ്ചാവ് തോട്ടങ്ങളുണ്ടെന്നും അഭ്യൂഹമുണ്ട്. ഇതിനെ സാധൂകരിക്കുന്ന വിധത്തിലാണ് തോട്ടം കണ്ടത്തെിയത്. പാകമാകുന്ന കഞ്ചാവുചെടികള്‍ വനത്തിലൂടെ മറയൂരിലും കുമളിയിലും എത്തിച്ച് ചെറുകച്ചവടക്കാര്‍ക്ക് കൈമാറും. കൊടുംവനത്തിലൂടെ കഞ്ചാവ് നട്ടിരിക്കുന്നിടത്തേക്ക് എത്തണമെങ്കില്‍ വനവാസികളുടെ സഹായം ആവശ്യമാണ്. വനവാസികളെ കഞ്ചാവ് മാഫിയ സ്വാധീനിക്കുന്നതായും എക്സൈസിനു വിവരം ലഭിച്ചു. ഇതിനാല്‍ തന്നെ കഞ്ചാവ് ഇടപാടുകളെക്കുറിച്ച് കാര്യമായ വിവരങ്ങള്‍ വനവാസികളില്‍നിന്ന് ലഭിക്കുന്നില്ല. പൊലീസും എക്സൈസും പരിശോധന കര്‍ക്കശമാക്കിയെങ്കിലും ഉള്‍വനങ്ങളില്‍ എത്തുന്നത് ഏറെ സാഹസികമാണ്. തുടര്‍ന്നാണ് സംയുക്തമായി പരിശോധന നടത്താന്‍ തീരുമാനിച്ചത്. ഉടുമ്പന്‍ചോല സി.ഐ പ്രസാദ്, എക്സൈസ് ഇന്‍സ്പെക്ടര്‍ മുരളീധരന്‍, സ്പെഷല്‍ സ്ക്വാഡ് സി.ഐ അശോക് കുമാര്‍, തമിഴ്നാട് പൊലീസ്, എക്സൈസ് അധികൃതര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഒഡിഷയില്‍ മലയാളികള്‍ നടത്തുന്ന കഞ്ചാവ് തോട്ടങ്ങള്‍ പൊലീസ് വന്‍തോതില്‍ നശിപ്പിച്ചു തുടങ്ങിയതോടെയാണ് ഇടുക്കിയില്‍ വീണ്ടും കഞ്ചാവ് വിളയിക്കാന്‍ ശക്തമായ നീക്കങ്ങളെന്നും വിവരമുണ്ട്. പരിശോധന വരുംദിവസങ്ങളിലും തുടരുമെന്ന് എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍ കെ.എ. നെല്‍സണ്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.