കട്ടപ്പനയില്‍ വ്യാജ ഡോക്ടര്‍ അറസ്റ്റില്‍

കട്ടപ്പന: ഹോമിയോ ക്ളിനിക്കിന്‍െറ മറവില്‍ അലോപ്പതിയടക്കം ചികിത്സകള്‍ നടത്തിവന്ന വ്യാജ ഡോക്ടര്‍ അറസ്റ്റില്‍. കട്ടപ്പനക്ക് സമീപം നിര്‍മലാസിറ്റിയില്‍ ടെല്‍മ ഹോമിയോ ക്ളിനിക് നടത്തിയിരുന്ന ഇടുക്കി കഞ്ഞിക്കുഴി ആല്‍പാറ കുന്നുംപുറത്ത് ടി.സി. സന്തോഷിനെയാണ് (47) കട്ടപ്പന പൊലീസ് പിടികൂടിയത്. വാഴവര നിര്‍മലാസിറ്റി സ്വദേശി സാബു ജോസഫിന്‍െറ പരാതിയത്തെുടര്‍ന്നാണ് അറസ്റ്റ്. വാഴവര നിര്‍മലാസിറ്റിയില്‍ ഹോമിയോ ക്ളിനിക്കിന്‍െറ ബോര്‍ഡ് വെച്ച് ഹോമിയോ, ആയുര്‍വേദ, അലോപ്പതി ചികിത്സകള്‍ ഇയാള്‍ നടത്തുകയായിരുന്നു. ഏതോ ജീവി കടിച്ചതിനത്തെുടര്‍ന്ന് വിഷചികിത്സക്കാണ് സാബു ക്ളിനിക്കില്‍ എത്തിയത്. പരിശോധനക്കുശേഷം സാബുവിന് കുത്തിവെപ്പും ചില ഗുളികകളും നല്‍കി. എന്നാല്‍, ചികിത്സ ഫലിച്ചില്ല. ശാരീരികാസ്വസ്ഥകളും ഉണ്ടായി. തുടര്‍ന്ന് മറ്റൊരു ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം പൊലീസിന് പരാതി നല്‍കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശത്തത്തെുടര്‍ന്ന് കട്ടപ്പന പൊലീസ് ഇയാളുടെ ക്ളിനിക്കില്‍ നടത്തിയ പരിശോധനയില്‍ നിരവധി അലോപ്പതി മരുന്നുകളും ചികിത്സാ ഉപകരണങ്ങളും പിടിച്ചെടുത്തു. ആറുമാസം മുമ്പ് നിര്‍മലാസിറ്റിയിലെ വാടകക്കെട്ടിടത്തിലാണ് ക്ളിനിക് പ്രവര്‍ത്തനം തുടങ്ങിയത്. ആവശ്യമായ യോഗ്യതയോ ലൈസന്‍സോ ഇല്ലാതെയായിരുന്നു ചികിത്സ. പാരമ്പര്യ നാട്ടുമരുന്നു ചികിത്സകളും ഇയാള്‍ നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. പ്രതിയെ കട്ടപ്പന കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.