ജനവാസ മേഖലയില്‍ ആനയും പുലിയും; ജനം ഭീതിയില്‍

പീരുമേട്: ആനയും പുലിയും കല്ലാറ്റില്‍ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. ഞായറാഴ്ച രാത്രി കല്ലാര്‍-കുരിശുമല റോഡിലെ ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ ആനക്കൂട്ടം സ്വകാര്യ വ്യക്തികളുടെ പുരയിടത്തില്‍ കൃഷിനശിപ്പിച്ചു. വാഴ, കപ്പ, തുടങ്ങിയ കൃഷികളാണ് പിഴുതെടുത്തത്. ഏഴ് ആനകള്‍ രാത്രി എട്ടോടെ ജനവാസമേഖലയില്‍ എത്തിയത്. നാട്ടുകാര്‍ ടോര്‍ച്ച് പ്രകാശിപ്പിച്ചും പന്തം കത്തിച്ചും പാട്ടകൊട്ടിയും തുരത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് വനംവകുപ്പിന്‍െറ ദ്രുതകര്‍മസേന പടക്കം പൊട്ടിച്ചാണ് ആനകളെ തുരത്തിയത്. ജനവാസ മേഖലയിലേക്ക് കടന്ന ആനക്കൂട്ടം സമീപത്തെ യൂക്കാലി പ്ളാന്‍േറഷനില്‍ തമ്പടിച്ചിരിക്കുകയാണ്. രണ്ടുദിവസമായി പകല്‍ മഞ്ഞ് മൂടിയതിനാല്‍ ആന എത്തുന്നത് അറിഞ്ഞില്ളെന്ന് സമീപവാസികള്‍ പറഞ്ഞു. കല്ലാര്‍, ഓട്ടപ്പാലം, പുതുവയല്‍ എന്നിവിടങ്ങളില്‍ പുലി ഇറങ്ങിയതിനെ തുടര്‍ന്ന് വനംവകുപ്പ് കാമറ സ്ഥാപിച്ച് മടങ്ങിയതിന് പിന്നാലെയാണ് ആന ഇറങ്ങിയത്. ദേശീയപാത 183ല്‍ കല്ലാര്‍ ജങ്ഷനില്‍നിന്ന് 500 മീറ്റര്‍ ദൂരത്തിലാണ് ആനക്കൂട്ടം എത്തിയത്. കല്ലാറിന്‍െറ വിവിധ മേഖലകളില്‍ ആനയും പുലിയും ഇറങ്ങിയതോടെ നാട്ടുകാര്‍ രാത്രിയില്‍ പുറത്തിറങ്ങാന്‍ മടിക്കുകയാണ്. പരുന്തുംപാറ വിനോദസഞ്ചാര കേന്ദ്രത്തിലുള്ള റോഡിന്‍െറ സമീപത്തായി ആനയും പുലിയും ഇറങ്ങിയത്. രാത്രിയില്‍ പരുന്തുംപാറയില്‍ എത്തുന്ന വിനോദസഞ്ചാരികളെ നിയന്ത്രിക്കണമെന്ന് ആവശ്യമുയര്‍ന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.