തൊടുപുഴ: ജില്ലയില്‍ റീസര്‍വേ പുനരാരംഭിക്കുന്നതിനു മുന്നോടിയായ പ്രാഥമിക നടപടികള്‍ക്ക് തുടക്കമായി. റീസര്‍വേ നടക്കേണ്ട വില്ളേജുകളിലെ ഭൂമിയുമായി ബന്ധപ്പെട്ട രേഖകള്‍ സമാഹരിക്കുകയും തരംതിരിക്കുകയും ചെയ്യുന്ന ജോലികളാണ് ആരംഭിച്ചത്. ഇത് പൂര്‍ത്തിയായാല്‍ സര്‍ക്കാറിന്‍െറ നിര്‍ദേശമത്തെുന്ന മുറക്ക് റീസര്‍വേ ആരംഭിക്കുമെന്ന് സര്‍വേ വകുപ്പ് അധികൃതര്‍ അറിയിച്ചു. ജില്ലയില്‍ 2007ല്‍ നിര്‍ത്തിവെച്ച റീസര്‍വേ നടപടികള്‍ പരമാവധി ഒരുവര്‍ഷത്തിനകം പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കണ്‍സ്യൂമര്‍ ഫോറവും മറ്റ് 10 പേരും ചേര്‍ന്ന് നല്‍കിയ പൊതുതാല്‍പര്യഹരജിയില്‍ ഹൈകോടതി ഉത്തരവിട്ടിരുന്നു. ഇടുക്കിയിലെ റീസര്‍വേ ഡിസംബറിനു മുമ്പ് പുനരാരംഭിക്കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നാണ് റീസര്‍വേ നടപടികള്‍ക്ക് അനക്കം വെച്ചത്. എന്നാല്‍, ഇതുസംബന്ധിച്ച് അധികൃതര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ എത്തിയിട്ടില്ല. ഡിസംബറിനു മുമ്പ്തന്നെ റീസര്‍വേ പുനരാരംഭിക്കാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ പുരോഗമിക്കുന്നുണ്ടെന്നാണ് റവന്യൂ അധികൃതര്‍ നല്‍കുന്ന സൂചന. സര്‍ക്കാര്‍ നിര്‍ദേശം ഏത് സമയവും എത്തിയേക്കാമെന്ന വിലയിരുത്തലിലാണ് ജില്ലയിലെ സര്‍വേ സൂപ്രണ്ടുമാരുടെ ഓഫിസുകള്‍ കേന്ദ്രീകരിച്ച് കടലാസ് ജോലികള്‍ക്ക് തുടക്കമിട്ടത്. 66 വില്ളേജുകളുള്ള ജില്ലയില്‍ 27 വില്ളേജുകളിലാണ് റീസര്‍വേ പൂര്‍ത്തിയാകാനുള്ളത്. ജില്ലയിലെ ഏഴ് വില്ളേജുകളിലാകും ആദ്യഘട്ടത്തില്‍ റീസര്‍വേ നടക്കുക എന്നാണ് സൂചന. ഇതിന്‍െറ ഭാഗമായാണ് ഭൂമിയുടെ രേഖകള്‍ സമാഹരിക്കുകയും അവയുടെ നിജസ്ഥിതി പരിശോധിക്കുകയും തരംതിരിക്കുകയും ചെയ്യുന്നത്. ജില്ലയില്‍ റീസര്‍വേ പുനരാരംഭിക്കുന്നതിനു മുന്നോടിയായി സര്‍വേ സൂപ്രണ്ടുമാരുടെ നേതൃത്വത്തില്‍ സമഗ്ര കര്‍മപദ്ധതി തയാറാക്കി കലക്ടര്‍ക്കും സര്‍വേ ഡയറക്ടര്‍ക്കും സമര്‍പ്പിച്ചിരുന്നു. റീസര്‍വേ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ലഭ്യമാക്കേണ്ട സൗകര്യവും സംവിധാനങ്ങളും കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റീസര്‍വേക്ക് കൂടുതല്‍ ജീവനക്കാരും ടോട്ടല്‍ മെഷീന്‍, കമ്പ്യൂട്ടര്‍ തുടങ്ങിയ അനുബന്ധ സംവിധാനങ്ങളും ആവശ്യമാണ്. കര്‍മപദ്ധതി സര്‍വേ ഡയറക്ടറുടെ ശിപാര്‍ശയോടെ സര്‍ക്കാറിനു സമര്‍പ്പിക്കും. തുടര്‍ന്ന് ഇക്കാര്യത്തില്‍ വ്യക്തമായ മാര്‍ഗനിര്‍ശേങ്ങളോടെ സര്‍ക്കാര്‍ ഉത്തരവിറങ്ങും. ഉത്തരവിറങ്ങിയാല്‍ തൊട്ടടുത്ത ദിവസം തന്നെ റീസര്‍വേ നടപടിയിലേക്ക് കടക്കാനാണ് ജില്ലാ ഭരണകൂടത്തിന്‍െറ തീരുമാനം. ഇതിനിടെ, ഹൈകോടതി ഉത്തരവും മന്ത്രിയുടെ പ്രഖ്യാപനവുമുണ്ടായിട്ടും റീസര്‍വേ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ജില്ലയിലെ സര്‍വേ അധികൃതര്‍ക്ക് സര്‍ക്കാര്‍ കൃത്യമായ നിര്‍ദേശം നല്‍കാത്തത് കര്‍ഷകരില്‍ ആശങ്കയുണ്ട്. 2007ല്‍ നടപടികള്‍ നിര്‍ത്തിവെച്ചിടത്ത് തന്നെ റീസര്‍വേ പുനരാരംഭിക്കണമെന്നും ബന്ധപ്പെട്ട കക്ഷികള്‍ക്കെല്ലാം നോട്ടീസ് നല്‍കി ചട്ടപ്രകാരമായിരിക്കണം റീസര്‍വേയെന്നും ഇക്കാര്യത്തില്‍ സര്‍വേ അധികൃതരുമായി വസ്തു ഉടമകള്‍ പൂര്‍ണമായി സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.