ഒറ്റക്ക് താമസിക്കുന്ന വീട്ടമ്മയെ ആക്രമിച്ച് മാല കവരാന്‍ ശ്രമം

നെടുങ്കണ്ടം: ഒറ്റക്ക് താമസിക്കുന്ന വീട്ടമ്മയെ ആക്രമിച്ച് മാല കവരാന്‍ ശ്രമം. കമ്പംമെട്ട് തങ്കച്ചന്‍കട നെടുംപള്ളില്‍ ഭവാനിയാണ് (87) മര്‍ദനമേറ്റ് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്. തിങ്കളാഴ്ച വൈകീട്ട് നാലോടെ വീട്ടില്‍ അതിക്രമിച്ചു കയറി വൃദ്ധയുടെ മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇവര്‍ എതിര്‍ത്തതോടെ കഴുത്തിനു കുത്തിപ്പിടിക്കുകയും തല ഭിത്തിയില്‍ ഇടിപ്പിക്കുകയും ചെയ്തു. തലയിലും നെറ്റിയിലും താടിയിലും മുറിവും ചതവും ഏറ്റിട്ടുണ്ട്. അടുക്കളയില്‍ തീ കത്തിക്കുന്നതിനിടയില്‍ പിന്നില്‍നിന്ന് മാലക്ക് പിടിക്കുകയായിരുന്നു. മല്‍പിടിത്തത്തിനിടയില്‍ മാല വൃദ്ധയുടെ കൈയില്‍ കിട്ടി. അവര്‍ അടുത്ത മുറിയിലേക്ക് വലിച്ചെറിഞ്ഞതിനാല്‍ മാല മോഷ്ടാവിന് ലഭിച്ചില്ല. വൃദ്ധയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിക്കൂടിയപ്പോള്‍ മോഷ്ടാവ് രക്ഷപ്പെട്ടു. സംഭവത്തില്‍ കമ്പംമെട്ട് അച്ചക്കട സ്വദേശി നക്കീരന്‍ എന്ന ഗോപാലനെതിരെ കമ്പംമെട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.