തൊടുപുഴ: തൊടുപുഴ മേഖലയില്‍ അനധികൃത മണ്ണെടുപ്പും പാടം നികത്തലും വ്യാപകം. തൊടുപുഴ നഗരത്തിലും സമീപ പഞ്ചായത്തുകളായ കുമാരമംഗലം, ഇടവെട്ടി, കരിങ്കുന്നം, ആലക്കോട് എന്നിവിടങ്ങളിലാണ് രാഷ്ട്രീയ ഉദ്യോഗസ്ഥ ഒത്താശയോടെ ഏക്കര്‍ കണക്കിന് പാടശേഖരങ്ങള്‍ അപ്രത്യക്ഷമായത്. പരാതിയുമായി പ്രദേശവാസികള്‍ രംഗത്തത്തെിയാല്‍ ഇവരെ മണ്ണ് മാഫിയ ഭീഷണിപ്പെടുത്തുന്ന സാഹചര്യമാണ്. തൊടുപുഴ നഗരത്തിലെ മിക്ക നെല്‍പാടങ്ങളും ഭൂമാഫിയ നികത്തി കൂറ്റന്‍ കെട്ടിടങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്. തൊടുപുഴ-മുവാറ്റുപുഴ റോഡിലെ നികത്തപ്പെട്ട പാടങ്ങളില്‍ കുറ്റന്‍ കോണ്‍ക്രീറ്റ് മന്ദിരങ്ങളാണ് ഉയരുന്നത്. മുതലക്കോടത്തും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെ ഏക്കര്‍ കണക്കിന് പാടശേഖരമാണ് അടുത്തിടെ തുടച്ചുനീക്കിയത്. പരാതിയുമായി എത്തിയവരെ ഭൂമാഫിയ ഭീഷണിപ്പെടുത്തിയും നിശ്ശബ്ദരാക്കിയും മടക്കിയയച്ചു. കഴിഞ്ഞദിവസം കുമാരമംഗലം ഉരിയരിക്കുന്ന് ഭാഗത്ത് അനധികൃത മണ്ണെടുപ്പ് നടത്തിയ ടിപ്പര്‍ റവന്യൂ അധികൃതര്‍ പിടിച്ചെടുത്തു. കലക്ടറുടെയും തഹസില്‍ദാറുടെയും നിര്‍ദേശപ്രകാരം നടത്തിയ പരിശോധയിലാണ് മണ്ണെടുപ്പ് കണ്ടത്തെിയത്. തൊടുപുഴക്ക് സമീപപ്രദേശത്തെ പല പഞ്ചായത്തുകളിലും വയല്‍ നികത്തല്‍ സജീവമാണ്. വീട് നിര്‍മിക്കാനെന്ന പേരിലാണ് നികത്തലെങ്കിലും ഒറ്റ രാത്രി കൊണ്ട് പ്രദേശം വെളുപ്പിച്ചെടുക്കും. ആരെങ്കിലും വിവരമറിയിച്ച് ഉദ്യോഗസ്ഥരത്തെിയാല്‍ അവരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാന്‍ പ്രാദേശിക നേതാക്കളുമുണ്ട്. സ്റ്റോപ് മെമ്മോ നല്‍കിയാലും കുഴപ്പമില്ല. ഞങ്ങള്‍ നോക്കിക്കോളാന്നെ ഉറപ്പും ഇക്കൂട്ടര്‍ ല്‍കിയിട്ടുണ്ട്. സമീപ പഞ്ചായത്തുകളിലെ ചില ജനപ്രതിനിധികള്‍ക്കെതിരെയും ആക്ഷേപം ശക്തമാണ്. നാട്ടുകാര്‍ പരാതിയുമായി രംഗത്തത്തെിയാലും അധികൃതര്‍ ശക്തമായ നടപടി സ്വീകരിക്കാത്തത് മണ്ണെടുപ്പ് മാഫിയയുടെ വളര്‍ച്ചക്ക് സഹായകമാണ്. പാടം നികത്തലിനൊപ്പം ഭീഷണിയാണ് കുന്നിടിക്കലും. കുന്നിടിച്ചെടുക്കുന്ന മണ്ണ് സമീപ ജില്ലകളിലേക്കും വന്‍തോതില്‍ പാടം നികത്തുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് കൊണ്ടുപോകുകയാണ്. കൃഷിയിറക്കാതെ കിടക്കുന്ന നെല്‍വയലുകളും ചതുപ്പും കൂട്ടമായി വാങ്ങിയശേഷം ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കുന്നുകളിടിച്ച് മണ്ണിട്ട് നികത്തുകയാണ് പതിവ്. പരാതിയുമായി പരിസ്ഥിതി പ്രവര്‍ത്തകര്‍ എത്തിയാല്‍ സ്റ്റോപ് മെമ്മോ നല്‍കി രംഗം ശാന്തമാക്കും. കുറച്ചുദിവസത്തേക്ക് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിശ്ചലമാക്കിയശേഷം വീണ്ടും മണ്ണിടല്‍ തുടരും. പിന്നീട് നിര്‍മാണം നടക്കുന്നതായി ചൂണ്ടിക്കാട്ടിയാല്‍ സ്റ്റോപ് മെമ്മോ നല്‍കിയിട്ടുണ്ടെന്നാണ് മറുപടി. നികത്തേണ്ട വയലുകളില്‍ മാലിന്യവും ഉപയോഗശൂന്യമായ വസ്തുക്കളും തള്ളുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് മലിനമാകുന്ന പാടം കെട്ടിയടച്ച് മണ്ണിട്ട് നികത്തും. പാടം നികത്തലിനും കുന്നുകള്‍ ഇടിച്ച് മണ്ണ് ഖനനത്തിനുമെതിരെ ഉയര്‍ന്ന പ്രതിഷേധവും പാതി വഴിയില്‍ നിലച്ചിരിക്കുകയാണ്. കഴിഞ്ഞ വേനലില്‍ തൊടുപുഴയിലും സമീപ പഞ്ചായത്തുകളിലും വ്യാപകമായ കുടിവെള്ളക്ഷാമം അനുഭവപ്പെട്ടത്. പ്രകൃതിജന്യ ജല¤്രസാതസ്സുകള്‍ പലതും അപ്രത്യക്ഷമായി. വയല്‍ നികത്തലിനെതിരെ നിയമങ്ങള്‍ കര്‍ശനമാണെങ്കിലും വിവിധ മേഖലകളില്‍ വര്‍ഷങ്ങളായി തുടരുന്ന നികത്തലിന് കടിഞ്ഞാണിടാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല. ഇത് വ്യാപകതോതില്‍ കുന്നുകളും നെല്‍വയലുകളും അപ്രത്യക്ഷമാകാന്‍ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.