നികുതിവെട്ടിച്ച് വില്‍ക്കാന്‍ ശ്രമിച്ച 2100 കിലോ കോഴി പിടിച്ചു

കുമളി: വില്‍പന ബില്ലുകള്‍ ഒഴിവാക്കി നടത്തിവന്ന കോഴിക്കച്ചവടം വില്‍പന നികുതി ഇന്‍റലിജന്‍സ് വിഭാഗം കണ്ടത്തെി. കാഞ്ഞിരപ്പള്ളിയില്‍നിന്ന് വണ്ടിപ്പെരിയാറ്റിലെ വില്‍പന കേന്ദ്രത്തിലത്തെിച്ച 2100 കിലോ കോഴിയാണ് അധികൃതര്‍ പിടികൂടിയത്. പിടിച്ചെടുത്ത ഇറച്ചിക്കോഴിക്ക് 2.10 ലക്ഷം രൂപ വിലവരും. പീരുമേട്, വണ്ടിപ്പെരിയാര്‍, ഏലപ്പാറ, പെരുവന്താനം എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് നല്‍കാനത്തെിച്ച ഇറച്ചിക്കോഴിയാണ് ഞായറാഴ്ച പുലര്‍ച്ചെ നാലിന് പിടികൂടിയത്. വില്‍പന നികുതി ഇന്‍റലിജന്‍സ് വിഭാഗം ഓഫിസര്‍ ബി. പത്മദാസ്, ഇന്‍സ്പെക്ടര്‍ സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ പുലര്‍ച്ചെ വാഹന പരിശോധന നടക്കുന്നതിനിടയിലാണ് കോഴിക്കച്ചവടത്തിലെ നികുതി വെട്ടിപ്പ് കണ്ടത്തെിയത്. കോഴി വ്യാപാരിയെ പൊലീസ് സ്റ്റേഷനിലത്തെിച്ച് ചോദ്യം ചെയ്തതോടെയാണ് നികുതിവെട്ടിപ്പിനായി കടകള്‍ക്ക് ബില്ല് നല്‍കാതെയാണ് കോഴി മൊത്തമായി നല്‍കിയിരുന്നതെന്ന് വ്യക്തമായത്. വ്യാപാരിയില്‍നിന്ന് 80,000 രൂപ ഈടാക്കി കോഴിയെ വിട്ടുകൊടുക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.