നെടുങ്കണ്ടം: ഫാം ടൂറിസത്തിനായി സ്വകാര്യ റിസോര്‍ട്ട് മാഫിയ കൈയേറിയ ചെക്ഡാമും ഇതോടനുബന്ധിച്ച സര്‍ക്കാര്‍ ഭൂമിയും അളന്നുതിരിക്കാന്‍ തീരുമാനം. ഇതിനായി താലൂക്ക് സര്‍വേയറെ ചുമതലപ്പെടുത്തി. കരുണാപുരം പഞ്ചായത്തിലെ കുരുവിക്കാനത്ത് ബ്ളോക് പഞ്ചായത്ത് നിര്‍മിച്ച ചെക്ഡാം സ്വകാര്യ ഫാം ഉടമ കൈയേറിയതായി വര്‍ഷങ്ങളായി പരാതിയുണ്ട്. കുരുവിക്കാനത്തെ ജലക്ഷാമത്തിന് പരിഹാരമായും ചക്കക്കാനം അംബേദ്കര്‍ കോളനി നിവാസികള്‍ക്കുള്‍പ്പെടെ കുടിവെള്ളം എത്തിക്കാനും നെടുങ്കണ്ടം ബ്ളോക് പഞ്ചായത്ത് 1991-92ലാണ് ചെക്ഡാം നിര്‍മിച്ചത്. കുടിവെള്ളത്തിനും കൃഷിക്കും നാട്ടുകാര്‍ ഇതിനെയാണ് ആശ്രയിക്കുന്നത്. രണ്ടുവര്‍ഷം മുമ്പ് ഡാമിന് ചുറ്റുമുള്ള 13 ഏക്കര്‍ സ്ഥലം തിരുവനന്തപുരം സ്വദേശി വാങ്ങുകയും ഇവിടെയുണ്ടായിരുന്ന പൊതുവഴി അടയ്ക്കുകയും ചെയ്തു. ഡാമില്‍നിന്നുള്ള നീരൊഴുക്കും തടഞ്ഞു. ഇതോടെ നാട്ടുകാര്‍ക്ക് ഡാമിലത്തൊനും കുടിവെള്ളം ശേഖരിക്കാനും കഴിയാതായി. ഇതിനെതിരെ പ്രദേശവാസികള്‍ മുട്ടാത്ത വാതിലില്ല. ഇതിനിടെ പ്രദേശവാസികളായ 56 ഓളം പേര്‍ക്കെതിരെ സ്ഥലമുടമ കള്ളക്കേസ് കൊടുത്തു. പാറപ്പുറമ്പോക്കിലും ഡാമിലേക്ക് വെള്ളം ഒഴുകിയത്തെുന്ന സ്ഥലത്തും സ്വകാര്യവ്യക്തി കൃഷി നടത്തുന്നതായും ഇതുമൂലം നീരൊഴുക്ക് തടസ്സപ്പെട്ടതായും പരാതിയുണ്ട്. താലൂക്ക് സഭയില്‍ ലഭിച്ച പരാതിയിലാണ് താലൂക്ക് വികസന സമിതിയോഗം സ്ഥലം അളക്കാന്‍ തീരുമാനിച്ചത്. എം.എം. മണി എം.എല്‍.എ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.