ഷൂട്ടിങ്ങില്‍ പുതുവാഗ്ദാനമായി ദിയ മേരി ജയ്സണ്‍

തൊടുപുഴ: മധുരയില്‍ നടന്ന ദക്ഷിണ മേഖല ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ ഒമ്പതാം ക്ളാസുകാരി ദിയ മേരി ജയ്സണ്‍ അഞ്ച് സ്വര്‍ണവും ഒരു വെള്ളിയും നേടി കേരളത്തിന്‍െറ അഭിമാനമായി. പോയന്‍റ് 177 പീപ്പ് സൈറ്റ് എയര്‍ റൈഫ്ള്‍സില്‍ 10 മീറ്റര്‍ യൂത്ത്, ജൂനിയര്‍ വിഭാഗങ്ങളില്‍ രണ്ട് സ്വര്‍ണവും സീനിയര്‍ വിഭാഗത്തില്‍ വെള്ളിയും ടീം ഇനത്തില്‍ മൂന്ന് സ്വര്‍ണവുമാണ് ഈ കൊച്ചുമിടുക്കി കേരളത്തിനായി വാരിക്കൂട്ടിയത്. നിരവധി ചാമ്പ്യന്‍ഷിപ്പുകളില്‍ ഇടുക്കിക്കായി ദിയ മേരി മെഡല്‍ നേടിയിട്ടുണ്ട്. രാജ്യത്തിനായി മെഡല്‍ നേടുകയാണ് ഈ കൊച്ചുമിടുക്കിയുടെ സ്വപ്നം. പാഠ്യപാഠ്യേതര രംഗത്തും മികവ് പുലര്‍ത്തുന്ന ദിയ മേരി തൊടുപുഴ കരിമണ്ണൂര്‍ നിര്‍മല പബ്ളിക് സ്കൂള്‍ വിദ്യാര്‍ഥിനിയാണ്. ഡിസംബറില്‍ പുണെയില്‍ നടക്കുന്ന ദേശീയ ചാമ്പ്യന്‍ഷിപ്പിനുള്ള തയാറെടുപ്പിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.