ജൈവ പച്ചക്കറി ഉല്‍പാദനത്തില്‍ നേട്ടവുമായി കട്ടപ്പന സഹ. ബാങ്ക്

കട്ടപ്പന: ജൈവ പച്ചക്കറി ഉല്‍പാദനത്തിലും വിപണനത്തിലും കട്ടപ്പന സര്‍വിസ് സഹ. ബാങ്ക് നേട്ടം കൊയ്യുന്നു. സ്വന്തമായി പച്ചക്കറി കൃഷി നടത്തിയും കൃഷി സൗകര്യം ഒരുക്കിയും നിശ്ചിതവില നല്‍കി തിരികെ വാങ്ങിയും വിപണന ഒൗട്ട്ലെറ്റുകള്‍ സ്ഥാപിച്ചുമാണ് മാതൃകയാകുന്നത്. ഇതര സംസ്ഥാന വിഷപച്ചക്കറി ഉപയോഗം കുറക്കാനും ബാങ്ക് ലക്ഷ്യമിടുന്നു. പോളി ഹൗസുകളിലും മഴമറക്കുള്ളിലുമാണ് പച്ചക്കറി കൃഷി. നിലവില്‍ ആറ് പോളി ഹൗസുകളിലും ആറ് മഴമറകളിലും കൃഷി നടത്തുന്നുണ്ട്. ബീന്‍സ്, കാബേജ്, പച്ചപ്പയര്‍, കോളിഫ്ളവര്‍, ബ്രോക്കോളി, പച്ചമുളക് എന്നിവ പോളി ഹൗസുകളിലും സാലഡ് കുക്കുമ്പര്‍, കറി കുക്കുമ്പര്‍, കാന്താരി മുളക്, ചീര, പടവലം, പാവല്‍, വെള്ളരിക്ക എന്നിവ മഴമറകളിലുമാണ് കൃഷി ചെയ്തത്. ബാങ്കിന്‍െറ ലേബല്‍ പതിപ്പിച്ച കവറില്‍ സീല്‍ ചെയ്ത് വില രേഖപ്പെടുത്തിയാണ് നല്‍കുന്നത്. അതുകൊണ്ട് ഗുണമേന്മ ഉറപ്പാക്കാനും ഉപഭോക്താക്കള്‍ക്കു വിശ്വസിച്ചു വാങ്ങാനും സാധിക്കും. ഉല്‍പാദനത്തെക്കാള്‍ ആവശ്യമുള്ളതിനാല്‍ വില്‍പനക്ക് പ്രശ്നമില്ല. സ്ഥിരം ഉപഭോക്താക്കളും ഏറെയുണ്ട്. ജൈവ ഉല്‍പന്നമായതിനാല്‍ വിപണിയിലെ വില വ്യതിയാനം ബാങ്ക് ഉല്‍പാദിപ്പിക്കുന്ന വിളകളെ ബാധിക്കാറില്ല. കൃഷിക്കായി പൊന്നിക്കവലയില്‍ രണ്ട് ഏക്കര്‍ സ്ഥലം കൂടി വാടകക്കെടുത്തു. ഇവിടെ 10 മഴമറകളും രണ്ട് പോളി ഹൗസുകളും നിര്‍മിക്കും. ഇത് കൂടാതെ ജൈവ പച്ചക്കറി കൃഷി താല്‍പര്യമുള്ള കര്‍ഷകര്‍ക്ക് പോളി ഹൗസും മഴമറയും നിര്‍മിച്ചു നല്‍കും. ഉല്‍പാദിപ്പിക്കുന്ന മുഴുവന്‍ പച്ചക്കറിയും നിശ്ചിത വിലയ്ക്ക് ബാങ്ക് വാങ്ങും. അതുകൊണ്ട് കര്‍ഷകര്‍ക്ക് വിപണി അന്വേഷിക്കേണ്ട. നിശ്ചിത വില ഉറപ്പ് നല്‍കുന്നതിനാല്‍ വിപണിയില്‍ വില താഴ്ന്നാലും കര്‍ഷകനെ അത് ബാധിക്കില്ല. ഉപഭോക്താക്കള്‍ക്ക് വര്‍ഷം മുഴുവന്‍ നിശ്ചിത വിലയ്ക്ക് ജൈവ പച്ചക്കറി നല്‍കുന്ന നൂതന പദ്ധതിക്കും പച്ചക്കറി സൂക്ഷിക്കാനും വിപണനം നടത്താനുമായി ശീതികരിച്ച ആധുനിക ഒൗട്ട്ലെറ്റിനും ബാങ്ക് തുടക്കമിടുകയാണ്. പച്ചക്കറി കര്‍ഷകരില്‍നിന്ന് വാങ്ങി വില്‍പന കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ ശീതീകരിച്ച വാനിന്‍െറ പ്രവര്‍ത്തനവും ഡിസംബറില്‍ തുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.