ചെറുതോണി: കഴിഞ്ഞ ആറുവര്‍ഷമായി ജില്ലയിലെ ആരോഗ്യവകുപ്പില്‍ ജോലി ചെയ്യുന്ന അന്‍പതിലധികം ശുചീകരണ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിട്ടു. ഇതുസംബന്ധിച്ച അറിയിപ്പ് സര്‍ക്കുലറായി ഡി.എം.ഒ ഓഫിസില്‍നിന്ന് ആശുപത്രികള്‍ക്ക് നല്‍കി. മഴക്കാല പ്രതിരോധ ശുചീകരണത്തിന്‍െറ ഭാഗമായി ദിവസവേതനത്തില്‍ മെഡിക്കല്‍ ഓഫിസര്‍ ആറുവര്‍ഷം മുമ്പ് നിയമിച്ചവരെയാണ് പിരിച്ചുവിട്ടത്. ഇവര്‍ക്ക് ഒമ്പതുമാസത്തെ ശമ്പളം കുടിശ്ശികയായി നല്‍കാനുണ്ട്. ഒരാള്‍ക്ക് 8500 രൂപയായിരുന്നു ശമ്പളം. തൊഴിലാളികളില്‍ നാല് പേരൊഴികെ എല്ലാവരും സ്ത്രീകളാണ്. നിര്‍ധന കുടുംബത്തില്‍പെട്ടവരാണ് എല്ലാവരുംതന്നെ. ഇതില്‍ താമസ സ്ഥലത്തുനിന്ന് മൈലുകള്‍ക്കകലെ പോയി താമസിച്ച് ജോലി ചെയ്യുന്നവരും സ്ഥലത്തുപോയി വാടകക്ക് ജോലി ചെയ്യുന്നവരുമുണ്ട്. 40 വയസ്സില്‍ കൂടുതലുള്ള തൊഴിലാളികള്‍ ഇനിയൊരു ജോലി സാധ്യതയുമില്ലാത്ത അവസ്ഥയിലാണ്. ജോലിയില്‍ സ്ഥിരപ്പെടുത്തുമെന്ന പ്രതീക്ഷയിലിരിക്കുമ്പോഴാണ് തിരിച്ചടിയായി പിരിച്ചുവിട്ടുകൊണ്ടുള്ള നോട്ടീസ് കിട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.