കഞ്ചാവ്, കൈയത്തെും ദൂരെ

തൊടുപുഴ: ഇടുക്കിയില്‍ കഞ്ചാവ് കടത്തും കൃഷിയും വ്യാപകമാകുന്നു. നടപടിയെടുക്കേണ്ട എക്സൈസ് അധികൃതര്‍ ഒന്നോ രണ്ടോ കേസുകള്‍ പിടികൂടി പിന്മാറുന്നതോടെ ജില്ല സംസ്ഥാനത്ത് കഞ്ചാവ് കടത്തിന്‍െറ പ്രധാന താവളങ്ങളിലൊന്നായി മാറുകയാണ്. ഇതുവരെ രണ്ടായിരത്തോളം കഞ്ചാവ് ചെടികളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് ഈവര്‍ഷം എക്സൈസ് കണ്ടത്തെി നശിപ്പിച്ചത്. ഇടുക്കിയുടെ വനാതിര്‍ത്തികളില്‍ പലയിടത്തും കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തുന്നതായി എക്സൈസിന് രഹസ്യവിവരവും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞമാസം എക്സൈസ് കമീഷണര്‍ ഋഷിരാജ് സിങ് ഇടുക്കി സന്ദര്‍ശിക്കുന്നതുവരെ ഇടുക്കിയില്‍ ഒരിടത്തും കഞ്ചാവ് കൃഷി നടക്കുന്നില്ളെന്നും കമ്പത്തുനിന്ന് ചെറിയ പൊതികളിലായി കഞ്ചാവ് എത്തുന്നുവെന്നുമായിരുന്നു എക്സൈസിന്‍െറ അവകാശവാദം. എന്നാല്‍, ഋഷിരാജ് സിങ് ഇതിനെ പരസ്യമായി എതിര്‍ത്തു. ഇതിനുശേഷമാണ് അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും ജില്ലയില്‍ നിന്നും കഞ്ചാവ് തോട്ടം കണ്ടത്തെിയത്. ജില്ലയില്‍ കഞ്ചാവ് കൃഷി നടത്തുന്ന സ്ഥലങ്ങളുണ്ടെന്നും വനംവകുപ്പിന്‍െറയും തമിഴ്നാടിന്‍െറയും സഹകരണത്തോടെയും പരിശോധന നടത്തണമെന്നും കമീഷണര്‍ നിര്‍ദേശം നല്‍കിയിരുന്നു. ജില്ലയില്‍ ഏലത്തോട്ടങ്ങളുടെ മറവില്‍ കഞ്ചാവ് കൃഷി നടത്തുന്നതായി എക്സൈസ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആറുമാസത്തിനിടെ ഇടുക്കിയില്‍ എക്സൈസ് നാര്‍ക്കോട്ടിക് പൊലീസ് പിടികൂടി രജിസ്റ്റര്‍ ചെയ്ത കേസുകള്‍ അഞ്ഞൂറിലധികം വരും. പിടികൂടിയ ഭൂരിഭാഗം കേസുകളിലും കൗമാരക്കാരും യുവാക്കളും വിദ്യാര്‍ഥികളുമാണെന്ന വിവരം ഞെട്ടിക്കുന്നതാണ്. കഞ്ചാവ് കടത്തിന് മൊബൈല്‍ ഫോണുകള്‍ വരെ ഉപയോഗിച്ചതായി എക്സൈസ് കണ്ടത്തെിയിരുന്നു. കട്ടപ്പന, ചെറുതോണി, വണ്ടിപ്പെരിയാര്‍, മൂന്നാര്‍, പൂപ്പാറ എന്നിവിടങ്ങളില്‍നിന്നാണ് കഞ്ചാവ് ചെടികള്‍ കഴിഞ്ഞ ഒമ്പതുമാസത്തിനിടെ പിടിച്ചെടുത്തത്. ഓണക്കാലത്ത് കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ 200 കഞ്ചാവ് ചെടികള്‍ എക്സൈസ് പിടിച്ചെടുത്തതാണ് കഞ്ചാവ് കൃഷി സംബന്ധിച്ച് കൂടുതല്‍ വിവരം ലഭിക്കാനിടയാക്കിയത്. ഒരുമാസം വളര്‍ച്ചയുള്ള ചെടികള്‍ ആരുടെയും കണ്ണില്‍പെടാത്ത രീതിയിലാണ് വളര്‍ത്തിയത്. കമ്പം മേഖലയില്‍നിന്നാണ് കഞ്ചാവ് കൂടുതല്‍ ഇടുക്കിയിലത്തെുന്നത്. ഒരു കിലോക്ക് കമ്പത്ത് 8000 രൂപക്ക് കിട്ടുന്ന കഞ്ചാവ് ഇടുക്കിയിലത്തെുമ്പോള്‍ 10,000വും കൊച്ചിയിലത്തെുമ്പോള്‍ 15,000 രൂപയുമാകും. പൊതി കഞ്ചാവ് മുതല്‍ കഞ്ചാവ് വാറ്റിയെടുക്കുന്ന ഹഷീഷുമെല്ലാം ആവശ്യക്കാര്‍ക്ക് എത്തിക്കാന്‍ ഏജന്‍റുമാരും പ്രവര്‍ത്തിക്കുന്നുണ്ട്. ഇടുക്കിയില്‍ ജോലിക്കായി എത്തുന്ന ഇതരസംസ്ഥാന തൊഴിലാളികളില്‍ ചിലര്‍ കഞ്ചാവിന്‍െറ വിതരണക്കാരും ഏജന്‍റുമാരായും മാറിയിട്ടുണ്ടെന്ന് എക്സൈസ് പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.