പൂമാല: കടയിലേക്കുപോയ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകന് വെട്ടേറ്റു. പൂമാല മേത്തൊട്ടി വെള്ളപ്ളാക്കല്‍ പുരുഷോത്തമനാണ് (49) വെട്ടേറ്റത്. ഇയാളെ തൊടുപുഴ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് പറയുന്നത്: ഞായറാഴ്ച ഉച്ചക്ക് രണ്ടിനാണ് സംഭവം. വീട്ടില്‍ നടക്കാനിരുന്ന ഹിന്ദു ഐക്യവേദി കുടുംബയോഗത്തിന് ആവശ്യമായ സാധനങ്ങള്‍ വാങ്ങാനായി പുരുഷോത്തമന്‍ കടയിലേക്കു പോകുമ്പോഴാണ് രണ്ടുപേര്‍ ചേര്‍ന്ന് ആക്രമിച്ചത്. വ്യാജമദ്യ വില്‍പനയെക്കുറിച്ചുള്ള പരാതിയത്തെുടര്‍ന്ന് ഇവരുടെ വീട്ടില്‍ കഴിഞ്ഞയാഴ്ച എക്സൈസ് റെയ്ഡ് നടത്തിയിരുന്നു. എക്സൈസിന് വിവരങ്ങള്‍ നല്‍കിയത് പുരുഷോത്തമനാണെന്ന് ആരോപിച്ചായിരുന്നു അക്രമണം. നടന്നുപോകുമ്പോള്‍ തടഞ്ഞുനിര്‍ത്തി വാക്കത്തി ഉപയോഗിച്ച് കാലിന് വെട്ടുകയും നിലത്തുവീണപ്പോള്‍ നിരവധിതവണ ദേഹത്ത് ചവിട്ടുകയും ചെയ്തതായി പുരുഷോത്തമന്‍ പറഞ്ഞു. നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. ഹിന്ദു ഐക്യവേദി സ്ഥാനീയ സമിതി പ്രസിഡന്‍റും ഐക്യമലയരയ മഹാസഭ ശാഖാ സെക്രട്ടറിയും എസ്.ടി മോര്‍ച്ചയുടെ തൊടുപുഴ മണ്ഡലം ജനറല്‍ സെക്രട്ടറിയുമാണ് പുരുഷോത്തമന്‍. കാഞ്ഞാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.