കേസ് ഒതുക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ പണം പിരിക്കുന്നതായി ആക്ഷേപം

തൊടുപുഴ: ലോറേഞ്ചിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ കേസുകള്‍ ഒതുക്കാന്‍ വ്യാപക പിരിവ് നടത്തുന്നതായി ആക്ഷേപം. പീഡനക്കേസുകളും തടി-മണ്ണ് മാഫിയ കേസുകളും ഒതുക്കിത്തീര്‍ക്കാനാണ് പ്രതിഫലം പറ്റുന്നതത്രെ. കീഴ് ഉദ്യോഗസ്ഥന്‍െറ മുന്നിലത്തെുന്ന കേസുകള്‍ കൈക്കലാക്കി പണം പിരിക്കുകയാണ് പതിവ്. ഇക്കാരണത്താല്‍ കീഴ് ഉദ്യോഗസ്ഥരും മേല്‍ ഉദ്യോഗസ്ഥനും തമ്മില്‍ സ്വരച്ചേര്‍ച്ചയില്‍ അല്ളെന്നും പറയപ്പെടുന്നു. അനധികൃത മണ്ണെടുപ്പിന് കസ്റ്റഡിയില്‍ എടുത്ത് സ്റ്റേഷനില്‍ എത്തിച്ച മൂന്ന് ടിപ്പറും ഒരു എക്സ്കവേറ്ററും 30,000 രൂപ കൈക്കൂലി വാങ്ങി ഒതുക്കി നല്‍കിയത് കഴിഞ്ഞമാസമാണ്. വിഷയം ശ്രദ്ധയില്‍പ്പെട്ട സ്പെഷല്‍ ബ്രാഞ്ച് ജില്ലയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ വിവരം അറിയിച്ചു. തുടര്‍ന്ന് പൊല്ലാപ്പിലായ ഉദ്യോഗസ്ഥന്‍ പറഞ്ഞയച്ച വാഹനങ്ങള്‍ തിരികെവിളിച്ച് കേസെടുക്കുകയുയായിരുന്നു. വാങ്ങിയ 30,000 രൂപ തിരികെനല്‍കി. സബ്സ്റ്റേഷന്‍ നിര്‍മാണത്തിനായി നിയമാനുസൃതം മണ്ണെടുത്ത ടിപ്പര്‍ ലോറികള്‍ കഴിഞ്ഞദിവസം ഈ ഉദ്യോഗസ്ഥന്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഒന്നുംകിട്ടില്ളെന്ന് ഉറപ്പായതോടെ രണ്ട് ടിപ്പര്‍ ലോറികള്‍ വിട്ടുകൊടുത്തു. മൂന്നുമാസം മുമ്പ് കക്കൂസ് മാലിന്യം പുഴയോരത്ത് തള്ളിയ സംഭവത്തില്‍ വാഹനം ഒഴിവാക്കി നല്‍കാന്‍ 10,000 രൂപയാണ് ഈടാക്കിയത്. കീഴ് ഉദ്യോഗസ്ഥന്‍െറ പരിധിയിലുള്ള കേസായിട്ടും കാര്യങ്ങള്‍ നീക്കിയത് ഉന്നതനാണ്. ഇദ്ദേഹത്തിന്‍െറ അന്വേഷണ പരിധിയില്‍ വരുന്ന പീഡനക്കേസില്‍ പ്രതിയെ രക്ഷപ്പെടുത്താന്‍ 50,000 രൂപ വാങ്ങിയതായി പറയപ്പെടുന്നു. വീണ്ടും പരാതി നല്‍കിയതിന്‍െറ അടിസ്ഥാനത്തിലാണ് കഴിഞ്ഞദിവസം കേസെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.