മൂന്നാര്‍: കൈയേറിയ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ മൂന്നാറില്‍ യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് നിയോഗിച്ച സ്പെഷല്‍ ഓഫിസ് പ്രവര്‍ത്തനം പ്രഹസനമായി. മൂന്നാറിലെ അനധികൃത കൈയേറ്റങ്ങള്‍ കണ്ടത്തൊനും സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കാനുമാണ് പട്ടാളക്കാര്‍ അടങ്ങുന്ന ദൗത്യസംഘത്തെ സര്‍ക്കാര്‍ നിയമിച്ചത്. പട്ടാളത്തിലെ എക്സ് സര്‍വിസ് ഉദ്യോഗസ്ഥരെ നിയമിച്ച് മൂന്നാറിലെ സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കുകയായിരുന്നു ലക്ഷ്യം. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ റവന്യൂ മന്ത്രിയായിരിക്കെ നിയമിച്ച ഉദ്യോഗസ്ഥ സംഘത്തിനായി മൂന്നാര്‍ ഇക്കാനഗറില്‍ കെട്ടിടം വിട്ടുനല്‍കി. ആദ്യഘട്ടത്തില്‍ ഭൂമി സംരക്ഷിക്കാന്‍ സര്‍ക്കാറിന്‍െറ സ്പെഷല്‍ സംഘം നടപടി സ്വീകരിച്ചെങ്കിലും ദിവസങ്ങള്‍ കഴിഞ്ഞതോടെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായി. സര്‍ക്കാര്‍ ഭൂമി കൈയടക്കി കെട്ടിടം നിര്‍മിച്ചവര്‍ക്കെതിരെ ദേവികുളം തഹസില്‍ദാര്‍ നോട്ടീസ് നല്‍കിയെങ്കിലും നിര്‍മാണങ്ങള്‍ക്ക് സ്പെഷല്‍ റവന്യൂ അധികൃതര്‍ മൗനാനുവാദം നല്‍കി. മൂന്നാര്‍ കോളനി, പഴയ മൂന്നാര്‍, ഇക്കാനഗര്‍, ആനച്ചാല്‍, പള്ളിവാസല്‍, മൂന്നാര്‍ ടൗണ്‍ എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ഭൂമി വ്യാപകമായി കൈയടക്കി വന്‍കിട ലോബികള്‍ കെട്ടിടം നിര്‍മിച്ചെങ്കിലും അത് തടയാനോ നടപടി സ്വീകരിക്കാനോ ദൗത്യസംഘത്തിനായില്ല. മൂന്നാറിലെ അനധികൃത കൈയേറ്റങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നുണ്ടെന്ന് പുറംലോകത്തിന് കാണിക്കാനായി ചെറുകിടക്കാര്‍ താമസിക്കുന്ന ഷെഡുകള്‍ പൊളിച്ചുനീക്കി. മൂന്നാറിന്‍െറ തനിമ കാത്തുസൂക്ഷിക്കുന്ന ലക്ഷ്മി എസ്റ്റേറ്റിലെ വനപ്രദേശങ്ങളും ചോലവനങ്ങളും വെട്ടിത്തെളിച്ച് ഭൂമാഫിയ കെട്ടിടം നിര്‍മിക്കുകയാണ്. ജില്ലക്ക് പുറത്തുനിന്നത്തെിയ ചിലര്‍ ആനച്ചാലില്‍ തോടുകള്‍ കൈയടക്കി ബോട്ടിങ് അടക്കമുള്ള സൗകര്യങ്ങളോടുകൂടിയ റിസോര്‍ട്ട് നിര്‍മിക്കുന്നു. മൂന്നാറിന്‍െറ പല ഭാഗങ്ങളിലും കെട്ടിടങ്ങള്‍ കൂണുപോലെ ഉയരുമ്പോഴും സര്‍ക്കാറിന്‍െറ ആനുകൂല്യം പറ്റുന്ന ദൗത്യസംഘത്തിന് കുലുക്കമൊന്നുമില്ല. ദൗത്യസംഘത്തിനായി കോടികളാണ് ഓരോ വര്‍ഷവും സര്‍ക്കാര്‍ പാഴാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.