പകര്‍ച്ചവ്യാധി: വെള്ളിയാമറ്റം പഞ്ചായത്തില്‍ ‘ഒരുക്കം 2016’

വെള്ളിയാമറ്റം: പകര്‍ച്ചവ്യാധി നിയന്ത്രണപ്രവര്‍ത്തനങ്ങളുടെയും മഴക്കാല പൂര്‍വരോഗ പ്രതിരോധപ്രവര്‍ത്തനങ്ങളുടെയും ഭാഗമായി വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തും ഇളംദേശം സാമൂഹിക ആരോഗ്യകേന്ദ്രവും കുടുംബശ്രീയും സംയുക്തമായി നടപ്പാക്കുന്ന ‘ഒരുക്കം 2016’ന് പന്നിമറ്റത്ത് വര്‍ണാഭമായ തുടക്കം. കുടുംബശ്രീ പ്രവര്‍ത്തകരുടെയും അയല്‍സഭ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ നടന്ന വര്‍ണാഭമായ ആരോഗ്യ സന്ദേശറാലിയോടെയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. പൊതുസമ്മേളനം ജോയ്സ് ജോര്‍ജ് എം.പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് ഷീബ രാജശേഖരന്‍ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് അംഗം മോഹന്‍ദാസ് പുതിശേരി സ്വാഗതം പറഞ്ഞു. പഞ്ചായത്ത് അംഗങ്ങളായ കെ.കെ. രാഘവന്‍, ലാലി ജോസി, സുധ ജോണി, സി.ജി. അഞ്ജു, ഷെമീന അബ്ദുല്‍ കരീം തുടങ്ങിയവര്‍ സംസാരിച്ചു. ആരോഗ്യ സെമിനാര്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ടി.ആര്‍. രേഖ ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ടെസിമോള്‍ മാത്യു അധ്യക്ഷതവഹിച്ചു. ഡോ. പോള്‍ ഡാനിയ വിഷയാവതരണം നടത്തി. പഞ്ചായത്ത് അംഗം തങ്കമ്മ രാമന്‍ സ്വാഗതം പറഞ്ഞു. ആരോഗ്യ കൈപ്പുസ്തക പ്രകാശനം മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് എന്‍.വി. വര്‍ക്കി നിര്‍വഹിച്ചു. പകര്‍ച്ചവ്യാധി നിയന്ത്രണ സന്ദേശമുണര്‍ത്തുന്ന ഹ്രസ്വചിത്രം ‘ഒരു മഴക്കാലം പറഞ്ഞത്’ സിനിമാതാരം സാജു നവോദയ പ്രകാശനം ചെയ്തു. രാവിലെ പന്നിമറ്റത്ത് ആരംഭിച്ച സമൂഹ ചിത്രരചന പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വി.ജി. മോഹനന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം എ.കെ. അനൂപ്കുമാര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം എസ്. പ്രമോദ് സ്വാഗതം പറഞ്ഞു. ചിത്രകാരന്‍ കെ.ആര്‍. ഹരിലാല്‍ സമ്മാനദാനം നിര്‍വഹിച്ചു. മെഡിക്കല്‍ ഓഫിസര്‍മാരായ ഡോ. മെറീന ജോര്‍ജ്, ഡോ. സാം വി. ജോണ്‍, ഡോ. ചിത്രരാജ്, ഡോ. സി.കെ. ഷൈലജ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം.ടി. സാബു, പഞ്ചായത്ത് സെക്രട്ടറി പി.കെ. ഓമനക്കുട്ടന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.