തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ തേക്കടിയില്‍ വിനോദസഞ്ചാരികളുടെ തിരക്ക്

കുമളി: നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ ആരവങ്ങള്‍ ഒഴിഞ്ഞതോടെ തേക്കടിയില്‍ വിനോദസഞ്ചാരികളുടെ വന്‍ തിരക്ക്. സാധാരണയായി സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെടുന്ന ഏപ്രില്‍, മേയ് മാസങ്ങളില്‍ തിരക്കില്ലാതിരുന്ന തേക്കടിയില്‍ തെരഞ്ഞെടുപ്പ് ഒഴിഞ്ഞതോടെയാണ് വിനോദസഞ്ചാരികള്‍ ധാരാളമായി എത്തിയത്. ഇപ്പോഴത്തെ തിരക്ക് ജൂണ്‍ പകുതിവരെ തുടരുമെന്നാണ് കരുതുന്നത്. ഹോംസ്റ്റേകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലെല്ലാം തിരക്കുണ്ട്. കേരളത്തിനൊപ്പമാണ് തമിഴ്നാട്ടിലും നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. ഇതുമൂലം ഇവിടെനിന്നുള്ള സഞ്ചാരികളും കുറവായിരുന്നു. ഇപ്പോള്‍ തേക്കടിയിലത്തെുന്ന സഞ്ചാരികളില്‍ തമിഴ്നാടിന് പുറമെ പശ്ചിമബംഗാളില്‍നിന്നുള്ള സഞ്ചാരികളും ഉള്‍പ്പെടും. വേനല്‍ച്ചൂടിന് ആശ്വാസമായി മഴ ലഭിച്ചതോടെ വിനോദസഞ്ചാരികള്‍ക്ക് തേക്കടി പ്രിയപ്പെട്ടതായിട്ടുണ്ട്. ഇപ്പോള്‍ തേക്കടിയിലത്തെുന്ന സഞ്ചാരികളില്‍ മിക്കവരും തേക്കടിയില്‍ താമസിച്ച് വിവിധ പ്രദേശങ്ങള്‍ കണ്ട ശേഷമാണ് മടങ്ങുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.