അനധികൃത ഫാമിലെ മാലിന്യം ശുദ്ധജല സ്രോതസ്സിലേക്ക്; പരിശോധനയുമായി അറക്കുളം ആരോഗ്യ വകുപ്പ് അധികൃതര്‍

മുട്ടം: ഇടുക്കി വനത്തിന്‍െറ ഭാഗമായ കുളമാവ് അവറാന്‍ തടത്തില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത കന്നുകാലി-പന്നിഫാമില്‍നിന്നുള്ള മാലിന്യം ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് പരാതി. ഇതേ തുടര്‍ന്ന് അറക്കുളം ആരോഗ്യവകുപ്പ് അധികൃര്‍ സ്ഥലത്തത്തെി പരിശോധന നടത്തി. മൂലമറ്റം കെ.എസ്.ഇ.ബി കോളനിയിലെ താമസക്കാരുള്‍പ്പെടെ നൂറുകണക്കിനാളുകളുടെ കുടിവെള്ളസ്രോതസ്സിലേക്കാണ് ഇവിടെനിന്നുമുള്ള മാലിന്യം ഒഴുകിയത്തെുക. പന്നിഫാമിലെ മാലിന്യം ഒഴുകിയത്തെുന്നത് ഇലപ്പള്ളി ആറ്റിലേക്കാണ്. നൂറുകണക്കിന് ക്വാര്‍ട്ടേഴ്സുകളിലെ നിരവധിയാളുകള്‍ ഈ വെള്ളമാണ് കുടിക്കാന്‍ ഉപയോഗിക്കുന്നത്. കൂടാതെ, ഇലപ്പള്ളിയാര്‍ പതിക്കുന്നത് നിരവധി കുടിവെള്ളപദ്ധതികളുടെ ശുദ്ധജല സ്രോതസ്സായ അറക്കുളം വലിയാറ്റിലേക്കാണ്. അനധികൃത ഫാമിലെ മാലിന്യം കൂടാതെ പുള്ളിക്കാനത്തിന് താഴ്ഭാഗത്ത് വനത്തിനുള്ളില്‍ വന്‍തോതിലുള്ള മാലിന്യം തള്ളല്‍ ആരോഗ്യവകുപ്പ് സംഘം കണ്ടത്തെി. ഇവിടെനിന്നെല്ലാം മഴക്കാലത്ത് മാലിന്യം ഇലപ്പള്ളിയാറ്റിലേക്ക് എത്തുമെന്നും ഗുരുതര ആരോഗ്യ പ്രശ്നമുണ്ടാക്കുമെന്നും അറക്കുളം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്‍.സി. വര്‍ഗീസ് പറഞ്ഞു. ഇതുസംബന്ധിച്ച് ഡി.എം.ഒ ഓഫിസ്, മൂലമറ്റം കെ.എസ്.ഇ.ബി ഓഫിസ്, ഏലപ്പാറ പഞ്ചായത്ത്, ഏലപ്പാറ പി.എച്ച്.സി എന്നിവിടങ്ങളിലേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സൂചിപ്പിച്ചു. ആരോഗ്യവകുപ്പ് അധികൃതര്‍ക്കുപുറമെ അറക്കുളം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷിബു ജോസഫ്, ബിന്ദു അനില്‍ കുമാര്‍, ഊരുമൂപ്പന്‍ മോസസ് ഇലപ്പള്ളി എന്നിവരും സ്ഥലത്തത്തെിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.