തൊടുപുഴ: ഒരാഴ്ചയായി തിമിര്‍ത്തുപെയ്യുന്ന മഴമൂലം പൈനാപ്പ്ള്‍ കര്‍ഷകര്‍ പ്രതിസന്ധിയില്‍. പുരയിടത്തില്‍നിന്ന് പൈനാപ്പ്ള്‍ വെട്ടിയെടുക്കുന്നതിനോ കയറ്റുന്നതിനോ കഴിയാതെ കര്‍ഷകര്‍ ബുദ്ധിമുട്ടുകയാണ്. ചക്ക വെട്ടിയെടുത്താലും മഴയില്‍ വേഗം ചീഞ്ഞുപോകുന്ന സ്ഥിതിയാണ്. മഴയത്ത് വിലയില്ലാതെ വരുന്നതും കര്‍ഷകരെ ബുദ്ധിമുട്ടിക്കുന്നു. മഴക്ക് മുമ്പ് പൈനാപ്പ്ളിന് 40 രൂപയോളം വില ലഭിച്ചിരുന്നു. എന്നാല്‍, മഴ തുടങ്ങിയതോടെ വിലയിടിഞ്ഞ് 28 രൂപയിലത്തെി. പഴുത്ത പൈനാപ്പിളിന് ചെലവില്ലാതെ കെട്ടിക്കിടക്കുകയും ചെയ്യുന്നു. ഇത് കര്‍ഷകര്‍ക്ക് ഇരുട്ടടിയായിരിക്കുകയാണ്. ജാം നിര്‍മാണത്തിനും പുഡിങ്, ജ്യൂസ് ഐറ്റങ്ങള്‍ക്കുമാണ് കൂടുതലും പൈനാപ്പ്ള്‍ ഉപയോഗിക്കുന്നത്. ബേക്കറികളിലേക്കും ധാരാളമായി ഇത് ഉപയോഗിക്കുന്നു. ചൂട് കൂടുമ്പോള്‍ പൈനാപ്പ്ളിന് ചെലവേറുന്നതും വില ഉയരുന്നതും കര്‍ഷകര്‍ക്ക് അനുഗ്രഹമാകാറുണ്ട്. തമിഴ്നാട്, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലേക്കാണ് പ്രധാനമായും പൈനാപ്പ്ള്‍ കയറിപ്പോകുന്നത്. ഇവിടെ മഴ സീസണാകുമ്പോഴും പൈനാപ്പ്ളിന് വിലയിടിയാറുണ്ട്. ഇവിടെ വില താഴുമ്പോള്‍ 10 രൂപയില്‍ താഴെ വരെ കുറഞ്ഞനിരക്കില്‍ കര്‍ഷകര്‍ക്ക് പൈനാപ്പ്ള്‍ വിറ്റഴിക്കേണ്ട സ്ഥിതി വരും. മഴ ആരംഭിച്ചതോടെ ജ്യൂസ് പാര്‍ലറുകളില്‍ ചെലവ് കുറഞ്ഞതും കര്‍ഷകര്‍ക്ക് തിരിച്ചടിയായി. അടുത്ത ദിവസങ്ങളില്‍ മഴ മാറുന്നതോടെ വില ഉയരുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. മറ്റ് സംസ്ഥാനങ്ങളിലെ മഴയും പൈനാപ്പ്ളിനെ ഈ സീസണില്‍ ബാധിച്ചിട്ടുണ്ട്. പൈനാപ്പ്ള്‍ സിറ്റിയായ വാഴക്കുളത്ത് ലോഡ് കണക്കിന് പൈനാപ്പ്ളുകളാണ് ദിനേന എത്തുന്നത്. മഴയത്ത് ബുദ്ധിമുട്ടി കര്‍ഷകര്‍ പൈനാപ്പ്ള്‍ വെട്ടിയെടുത്ത് എത്തിക്കുമ്പോഴാണ് പഴുത്ത പൈനാപ്പ്ളിന് മാര്‍ക്കറ്റില്ളെന്ന് അറിയുന്നത്. ഇതോടെ കര്‍ഷകര്‍ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ്. പച്ച ചക്കക്ക് മാത്രമാണ് ഇപ്പോള്‍ ഡിമാന്‍റുള്ളത്. ഇത് 15 ദിവസം വരെ സൂക്ഷിക്കാമെന്നതാണ് കച്ചവടക്കാര്‍ ലക്ഷ്യംവെക്കുന്നത്. സംഭരണ കമ്പനികള്‍ എത്രയും വേഗം പൈനാപ്പ്ള്‍ ശേഖരിച്ച് കര്‍ഷകരെ രക്ഷിക്കണമെന്ന് വാഴക്കുളം പൈനാപ്പ്ള്‍ ആന്‍ഡ് റബര്‍ ഗ്രോവേഴ്സ് അസോ. പ്രസിഡന്‍റ് തങ്കച്ചന്‍ മാത്യു താമരശേരി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.