അന്തിമ കണക്കില്‍ പോളിങ് 73.59 %

തൊടുപുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ രേഖപ്പെടുത്തിയത് 73.59 ശതമാനം പോളിങ്. അന്തിമ കണക്കുകള്‍ കൂടി എത്തിയപ്പോഴാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 71.16 ആയിരുന്ന പോളിങ്ങില്‍ രണ്ടു ശതമാനത്തോളം വര്‍ധനയുണ്ടായത്. ജില്ലയിലെ പുരുഷ വോട്ടര്‍മാരില്‍ 76.056 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ 71.188 ശതമാനം സ്ത്രീ വോട്ടര്‍മാരും വോട്ട് രേഖപ്പെടുത്തി. ദേവികുളം മണ്ഡലത്തില്‍ 73.659 ശതമാനം പുരുഷന്മാരും 68.536 ശതമാനം സ്ത്രീകളും വോട്ട് രേഖപ്പെടുത്തി. ഉടുമ്പന്‍ചോല മണ്ഡലത്തില്‍ 77.105 ശതമാനം പുരുഷന്മാരും 73.65 ശതമാനം സ്ത്രീകളും, തൊടുപുഴ മണ്ഡലത്തില്‍ 75.218 ശതമാനം പുരുഷന്മാരും 68.736 ശതമാനം സ്ത്രീകളും, ഇടുക്കി മണ്ഡലത്തില്‍ 78.479 ശതമാനം പുരുഷന്മാരും 74.279 ശതമാനം സ്ത്രീകളും, പീരുമേട്ടില്‍ 75.716 ശതമാനം പുരുഷന്മാരും 70.824 ശതമാനം സ്ത്രീകളും വോട്ട് രേഖപ്പെടുത്തി. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത് ഇടുക്കി മണ്ഡലത്തിലാണ്. 1,83,876 വോട്ടര്‍മാരില്‍ 1,40,390 പേര്‍ ഇവിടെ വോട്ട് ചെയ്തു. മൊത്തം വോട്ടര്‍മാരില്‍ 76.35 ശതമാനം പേര്‍ ഇടുക്കി മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്തി. ഇതില്‍ 71,181 പുരുഷന്മാരും 69,209 സ്ത്രീകളും ഉള്‍പ്പെടുന്നു. ജില്ലയില്‍ ഏറ്റവും കുറവ് വോട്ട് രേഖപ്പെടുത്തിയത് ദേവികുളത്താണ്. 71.08 ശതമാനം പേരാണ് ഇവിടെ വോട്ട് ചെയ്തത്. 1,64,701 വോട്ടര്‍മാരില്‍ 1,17,067 പേര്‍ ഈ മണ്ഡലത്തില്‍ വോട്ട് ചെയ്തു. 60,216 പുരുഷന്മാരും 56,851 സ്ത്രീകളുമാണ് ദേവികുളത്ത് വോട്ട് രേഖപ്പടുത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.