കുമളി: അന്തര്‍ സംസ്ഥാന സര്‍വിസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസിലെ ജീവനക്കാരനും തമിഴ്നാട് ബസിലെ ജീവനക്കാരും തമ്മിലുണ്ടായ വാക്കുതര്‍ക്കം മണിക്കൂറുകളോളം ദേശീയപാതയില്‍ ഗതാഗത സ്തംഭനത്തിന് വഴിയൊരുക്കി. ഞായറാഴ്ച രാവിലെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. തിരുവല്ലയില്‍നിന്ന് മധുരക്ക് പോയി മടങ്ങിവന്ന കെ.എസ്.ആര്‍.ടി.സി ബസ് കുമളി ടൗണിനടുത്ത് എത്താറായപ്പോഴാണ് വാക്കേറ്റം. തമിഴ്നാട് അതിര്‍ത്തിയില്‍ എത്തിയ കെ.എസ്.ആര്‍.ടി.സി ബസിന് നേരെ സ്വകാര്യ ബസ് എത്തിയതോടെ വഴി തടസ്സപ്പെട്ടു. ഇതിന് സമീപത്ത് തമിഴ്നാട് സര്‍ക്കാര്‍ ബസ് കൂടി എത്തിയതോടെ കടന്നുപോകാനാകാത്തവിധം ഗതാഗതക്കുരുക്കിന് വഴിയൊരുക്കി. സ്വകാര്യ ബസ് വരുന്നത് ശ്രദ്ധിക്കാതെ കെ.എസ്.ആര്‍.ടി.സി ബസ് വന്നതാണ് ഗതാഗതക്കുരുക്കിന് കാരണമെന്ന പേരിലാണ് തര്‍ക്കം ആരംഭിച്ചത്. ഇതിനിടെ കെ.എസ്.ആര്‍.ടി.സി ബസിലെ കണ്ടക്ടര്‍ തമിഴ്നാട് ജീവനക്കാരനെ അസഭ്യം പറയുകയും അതിര്‍ത്തി കടന്ന് കേരളത്തിലത്തെിയാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് തമിഴ്നാട് ബസിലെ ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്തത്തെി. ഇതോടെ വഴിയില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് ചുറ്റും ചെറുവാഹനങ്ങളും നിരന്നതോടെ ഇരുചക്ര വാഹനങ്ങള്‍ക്കുപോലും കടന്നുപോകാനാകാത്ത അവസ്ഥയായി. പ്രതിഷേധവുമായി രംഗത്തത്തെിയ തമിഴ്നാട് ബസിലെ ജീവനക്കാരന്‍ കെ.എസ്.ആര്‍.ടി.സി ബസിലെ വാതില്‍ തുറക്കാന്‍ ശക്തിയായി ഇടിക്കുന്നതിനിടെ വാതിലിലെ ഗ്ളാസ് പൊട്ടിയത് കൂടുതല്‍ പ്രശ്നങ്ങള്‍ക്കിടയാക്കി. എന്നാല്‍, ഗ്ളാസ് മാറ്റിയിടുന്നതിനാവശ്യമായ പണം നല്‍കാന്‍ തയാറാണെന്ന് അറിയിച്ചതോടെ കുമളി പൊലീസും നാട്ടുകാരും ഇടപെട്ട് മണിക്കൂറുകള്‍ക്ക് ശേഷം പ്രശ്നം പരിഹരിക്കുകയായിരുന്നു. തമിഴ്നാട് അതിര്‍ത്തിയില്‍ രണ്ടിലധികം ബസുകള്‍ ഒരേ നിരയില്‍ പാര്‍ക്ക് ചെയ്യുന്നതും തമിഴ്നാട് പൊലീസിന്‍െറ സാന്നിധ്യം ഇല്ലാത്തതുമാണ് പ്രശ്നങ്ങള്‍ക്കിടയാക്കുന്നത്. ജീവനക്കാര്‍ തമ്മിലുണ്ടായ പോര്‍വിളിയെ തുടര്‍ന്ന് ഒന്നര മണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചിട്ടും തമിഴ്നാട് പൊലീസ് എത്താതിരുന്നത് യാത്രക്കാരിലും നാട്ടുകാരിലും പ്രതിഷേധത്തിനിടയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.