മുട്ടം: മലങ്കര ജലാശയത്തിന്‍െറ തീരത്ത് മാലിന്യനിക്ഷേപം അധികരിച്ചു. കാഞ്ഞാര്‍ പൊലീസിലും ആരോഗ്യവകുപ്പ് അധികൃതരെയും പരാതി അറിയിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായില്ളെന്ന് ആക്ഷേപം. കുടയത്തൂര്‍ മുസ്ലിം പള്ളിക്കവലക്ക് സമീപത്ത് വനംവകുപ്പിന്‍െറ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഏതാനും ദിവസങ്ങളായി മാലിന്യ നിക്ഷേപം ശക്തമായി. കോഴി, പന്നി ഫാമുകളില്‍നിന്ന് മത്സ്യ മാര്‍ക്കറ്റുകളില്‍ നിന്നുമുള്ള മാലിന്യമാണ് കൂടുതലുമെന്നും സമീപവാസികള്‍ പറഞ്ഞു. രൂക്ഷഗന്ധം മൂലം ഇതുവഴി നടക്കാന്‍ പോലും പറ്റാത്ത സാഹചര്യമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. രാത്രികാലങ്ങളില്‍ ദൂരെ സ്ഥലങ്ങളില്‍നിന്ന് വാഹനങ്ങളിലാണിവിടെ മാലിന്യമത്തെിക്കുന്നതെന്നും സമീപവാസികള്‍ സൂചിപ്പിച്ചു. മദ്യപശല്യം രൂക്ഷമായതോടെ സ്ത്രീകളടക്കമുള്ളവര്‍ ജലാശയത്തിലേക്ക് എത്താന്‍പോലും ഭയപ്പെടുകയാണ്. സോഷ്യല്‍ ഫോറസ്ട്രിയുടെ ഭാഗമായ ഇവിടം സ്ഥിരം മദ്യപാന കേന്ദ്രമായി മാറിയിരിക്കുകയാണ്. വൈകുന്നേരങ്ങളിലാണ് ഇവരുടെ ശല്യം രൂക്ഷമാകുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. മദ്യപിച്ച ശേഷം പരസ്പരം അസഭ്യവര്‍ഷവും ഒച്ചപ്പാടും ഉണ്ടാക്കുക പതിവാണ്. ചിലപ്പോള്‍ വാക്കേറ്റവും തുടര്‍ന്ന് അടിപിടിയിലുമായിരിക്കും അത് അവസാനിക്കുക. ഏതാനും നാളുകള്‍ക്ക് മുമ്പ് ഇവിടെയത്തെിയ മദ്യപസംഘവും നാട്ടുകാരും തമ്മില്‍ കശപിശ ഉണ്ടായി. അവരിലെരാളെ പൊലീസില്‍ ഏല്‍പ്പിച്ച സംഭവം ഉണ്ടായിരുന്നു. വേനല്‍ കടുത്തതോടെ പഞ്ചായത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് നിരവധിയാളുകളാണ് അലക്കിക്കുളിക്കുന്നതിനും കുടിവെള്ളം ശേഖരിക്കുന്നതിനും ഇവിടം ആശ്രയിക്കുന്നത്. മാലിന്യ നിക്ഷേപകര്‍ക്കെതിരെയും മദ്യപാനികള്‍ക്കെതിരെയും ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധത്തിന് തയാറെടുക്കുകയാണ് പ്രദേശവാസികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.