മറയൂര്‍: ചന്ദനമരം മുറിച്ചുകടത്തിയ സംഘത്തിലെ ഒരാള്‍ പിടിയില്‍. നാച്ചിവയല്‍ റിസര്‍വിലെ ഇല്ലിച്ചുവട് ഭാഗത്തുനിന്ന് രണ്ടുപ്രാവശ്യമായി നാല് മരങ്ങള്‍ മുറിച്ചുകടത്തിയ കേസിലാണ് പള്ളനാട് സ്വദേശി തങ്കരാജ് (30) പിടിയിലായത്. ചന്ദനമോഷണം പുറത്തറിയാതിരിക്കാന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ മണികണ്ഠന്‍, നാഗരാജ്, വിനോദ് കുമാര്‍ എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് തങ്കരാജിന്‍െറ പങ്കിനെക്കുറിച്ച് വിവരം ലഭിച്ചത്. കൊല്ലപ്പെട്ട ചന്ദ്രബോസിന്‍െറ മാതൃസഹോദരന്‍ കൃഷ്ണനാണ് തങ്കരാജ് കാട്ടില്‍നിന്ന് മുറിച്ചചന്ദനം നല്‍കിയതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി. രണ്ടുതവണ ചന്ദനം മുറിച്ചുനല്‍കിയതിന് കൃഷ്ണന്‍െറ ഭാര്യ 5500 രൂപ കൂലിയായി നല്‍കിയതായും പറയുന്നു. 2007 ല്‍ മറയൂര്‍ കാടുകളില്‍നിന്ന് ചന്ദനമോഷണം നടത്തിയതിന് ശിക്ഷിക്കപ്പെട്ടയാളാണ് തങ്കരാജ്. തങ്കരാജിനെ തെളിവെടുപ്പിനുശേഷം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കോടതിയില്‍ ഹാജരാക്കി. കൊലപാതകക്കേസിലെ പ്രതികളായ മണികണ്ഠന്‍, വിനോദ് കുമാര്‍, നാഗരാജ്, കൊല്ലപ്പെട്ട ചന്ദ്രബോസ് എന്നിവരോടൊപ്പമാണ് ചന്ദനം കടത്തി കൃഷ്ണന് നല്‍കിയിരുന്നതെങ്കിലും കൊലപാതകവുമായി തങ്കരാജിന് ബന്ധമില്ളെന്നും പറയപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.