അടിമാലി: തെരഞ്ഞെടുപ്പിന്‍െറ മറവില്‍ കുത്തകപ്പാട്ട ഏലത്തോട്ടങ്ങളില്‍നിന്നും റിസര്‍വ് വനങ്ങളില്‍ നിന്നും വ്യാപകമായി മരങ്ങള്‍ വെട്ടിക്കടത്തുന്നു. അടിമാലി, നേര്യമംഗലം, ദേവികുളം റേഞ്ച് പരിധികളിലാണ് വനം കൊളള രൂക്ഷമായത്. രണ്ട് ദിവസമായി ലക്ഷങ്ങള്‍ വിലമതിക്കുന്ന വന്മരങ്ങള്‍ വനമാഫിയ വെട്ടിക്കടത്തി. ദേവികുളം റേഞ്ചില്‍, പള്ളിവാസല്‍, ബൈസന്‍വാലി, ശാന്തന്‍പാറ, പൊന്മുടി സെക്ഷനുകളിലും നേര്യമംഗലം റേഞ്ചില്‍ ആവറുകുട്ടി, പടിക്കപ്പ് മേഖലകളിലും, അടിമാലി റേഞ്ചില്‍ മരക്കാനം മേഖലയിലുമാണ് വന്‍തോതില്‍ കൊള്ള നടക്കുന്നത്. വെങ്കായപ്പാറയില്‍നിന്ന് കഴിഞ്ഞദിവസങ്ങളില്‍ മൂന്ന് വലിയ മരങ്ങളും ദേവികുളം റേഞ്ച് പരിധിയില്‍നിന്ന് 20ലേറെ വന്മരങ്ങളും വെട്ടിക്കടത്തി. അറുപതാംമൈലില്‍ ദേശീയപാതയില്‍നിന്ന് കേവലം 100 മീറ്റര്‍ വ്യത്യാസത്തിലാണ് രണ്ട് ദിവസംകൊണ്ട് ആറു മരങ്ങള്‍ വെട്ടിയത്. ഇവിടെ ജോലിയെടുക്കുന്ന വനം വകുപ്പ് ജീവനക്കാരുടെ അറിവില്ലാതെ ഈ മരങ്ങള്‍ വെട്ടിക്കടത്തുക സാധ്യമല്ളെന്ന് നാട്ടുകാര്‍ പറയുന്നു. തെരഞ്ഞെടുപ്പിന് ശേഷം ഉദ്യോഗസ്ഥരെ മാറ്റി പുനര്‍ വിന്യസിക്കുമെന്ന ധാരണയിലാണ് പലരും വനം കൊളളക്ക് ഒത്താശചെയ്യുന്നത്. തേക്ക്, ഈട്ടി, വെണ്‍തേക്ക്, വെളളിലാവ്, മരുത്, പ്ളാവ്, മാവ്, ഇരുമുള്ള് തുടങ്ങി മരങ്ങളും വെട്ടിമാറ്റുന്നവയില്‍ ഉള്‍പ്പെടും. പൊന്മുടിയിലും പെരിഞ്ചാംകുട്ടിയിലും തേക്കുമരങ്ങളാണ് കൂടുതല്‍ വെട്ടുന്നത്. ആധുനിക യന്ത്ര അറക്കവാളുകള്‍ കൊണ്ടുവന്ന് 50 ഓളം വരുന്ന സംഘമാണ് ഏലത്തോട്ടങ്ങളില്‍നിന്ന് മരങ്ങല്‍ മുറിച്ചുകടത്തുന്നത്. എളുപ്പം ലോഡിറക്കാന്‍ കഴിയുമെന്നതിനാല്‍ മാഫിയ ടിപ്പര്‍ ലോറികളിലാണ് ഇവ കടത്തുന്നത്. കൊളളക്ക് വനം വകുപ്പിലെ ചില ഉന്നത ജീവനക്കാര്‍ക്കും ഭരണ-പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടിയിലെ ചില നേതാക്കള്‍ക്കും ബന്ധമുണ്ടെന്ന് ആരോപണമുണ്ട്. മേഖലയിലെ ചില തടിമില്ലുകാര്‍ക്കായാണ് പലയിടത്തും കാട്ടിലെ മരങ്ങള്‍ കടത്തിയതെന്നും വിവരമുണ്ട്. 100 മുതല്‍ 300 ഇഞ്ചുവരെ വണ്ണമുളള മരങ്ങളാണ് കടത്തുന്നതിലേറെയും. ടിപ്പര്‍ ലോറിയില്‍ കയറ്റാന്‍ പാകത്തിന് അഞ്ചുമുതല്‍ ഒമ്പത് അടിവരെ നീളത്തിലാണ് തടി മുറിക്കുന്നത്. വനത്തില്‍ മരങ്ങള്‍ വെട്ടിവീഴ്ത്തിയാല്‍ തെളിവ് നശിപ്പിക്കാന്‍ ഉടന്‍ പഞ്ചസാരയും മറ്റും ഉപയോഗിച്ച് കുറ്റികള്‍ കത്തിക്കുകയും ചെയ്യുന്നു. വനം കൊളള നടക്കുന്നത് വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ്. ഈ സമയം വനം വകുപ്പ് ജീവനക്കാര്‍ അവധിയില്‍ പോകുന്നതായാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.