മൂന്നാര്‍: ദേവികുളം നിയോജക മണ്ഡലത്തില്‍ വോട്ടുനേടാന്‍ മുന്നണികള്‍ ലക്ഷങ്ങള്‍ മുടക്കി പ്രചാരണരംഗത്ത് സജീവമാകുമ്പോള്‍ ഒറ്റയാള്‍ കരുത്ത് തെളിയിച്ച് സ്വതന്ത്രസ്ഥാനാര്‍ഥികള്‍ വ്യത്യസ്തത പുലര്‍ത്തുകയാണ്. ദേവികുളം നിയോജക മണ്ഡലത്തെ പ്രതിനിതീകരിച്ച് സ്വതന്ത്രരായി മത്സരരംഗത്തുള്ള മണികണ്ഠന്‍, പാണ്ഡ്യരാജ് എന്നിവരാണ് വ്യത്യസ്ഥ പ്രചാരണവുമായി രംഗത്തത്തെിയിരിക്കുന്നത്. ഒരു കൈയില്‍ തെരഞ്ഞെടുപ്പ് ചെലവുകള്‍ക്ക് വേണ്ട പണം വോട്ടര്‍മാരില്‍നിന്ന് സ്വരൂപിക്കാനുള്ള നേര്‍ച്ചപ്പെട്ടിയും മറ്റൊരു കൈയില്‍ സ്ഥാനാര്‍ഥിയുടെ ചിഹ്നമേന്തിയ നോട്ടീസുമായാണ് മണികണ്ഠന്‍ പ്രചാരണം ചൂടുപിടിപ്പിക്കുന്നത്. മൂന്നാറില്‍നിന്ന് അകലെയുള്ള എസ്റ്റേറ്റ് മേഖലകളില്‍ എത്തിപ്പെടുന്നതിനു ചെലവുകള്‍ ഏറെയാണ്. ഇത്തരം ചെലവുകള്‍ക്കായി പണം കണ്ടത്തെുന്നതിനും സ്ഥാനാര്‍ഥി ചിഹ്നമടങ്ങിയ നോട്ടീസുകള്‍ അച്ചടിക്കുന്നതിനുമായാണ് നേര്‍ച്ചപ്പെട്ടികളുമായി ഇവര്‍ ടൗണുകളില്‍ എത്തുന്നത്. ഒരുരൂപയാണ് ഒരാളില്‍നിന്ന് ആവശ്യപ്പെടുന്നത്. എസ്റ്റേറ്റുകളില്‍ ജോലിക്കത്തെി ജീവിതം ആരംഭിച്ചതു മുതല്‍ ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വോട്ടുചെയ്യുകയായിരുന്നു പതിവ്്. എന്നാല്‍, വോട്ടുനേടി ജയിച്ചാല്‍ പിന്നെ മുന്നണികള്‍ വോട്ടര്‍മാരെ മറക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. അത്തരം സാഹചര്യങ്ങള്‍ മാറുന്നതിനു സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തേക്ക് എത്തണമെന്നാണ് മെഴുകുതിരി ചിഹ്നത്തില്‍ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥി മണികണ്ഠന്‍െറ നിലപാട്. വര്‍ഷങ്ങളായി സംസ്ഥാനത്തെ മുന്നണികള്‍ക്ക് വോട്ട്ചെയ്തു ജനങ്ങള്‍ മടുത്തു. ഒന്നും ചെയ്യാത്തവര്‍ക്കായി വോട്ടുചെയ്യുന്നതിനേക്കാള്‍ നല്ലത് സ്വന്തം വോട്ടുകള്‍ സ്വന്തമായി അവരവര്‍ ഇടുന്നതാണ് എന്നതാണ് ക്രിക്കറ്റ് ബാറ്റില്‍ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥി പാണ്ഡ്യരാജിന്‍െറ നിലപാട്. ദേവികുളത്ത് പത്രിക സമര്‍പ്പിക്കുന്നതിനും എസ്റ്റേറ്റുകളില്‍ പ്രചാരണം നടത്തുന്നതിനും ഇവര്‍ കാല്‍നടയായി ഒറ്റക്കാണ് പോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.