ചെറുതോണി: സഹകരണ ഓംബുഡ്സ്മാന്‍ വാഴത്തോപ്പില്‍ നടത്തിയ സിറ്റിങ്ങില്‍ 44 പരാതികള്‍ പരിഹരിച്ചു. ആകെ 73 പരാതികളാണ് പരിഗണനക്ക് വന്നത്. തീര്‍പ്പാകാത്ത പരാതികള്‍ ആഗസ്റ്റ് അഞ്ചിലേക്ക് മാറ്റി. പരാതികള്‍ ഭൂരിഭാഗവും പലിശയിനത്തിലും പിഴപ്പലിശ ഇനത്തിലും ഇളവനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു. അടച്ചുതീര്‍ത്ത വായ്പകളില്‍ ജാമ്യ വസ്തുവിന്‍െറ പ്രമാണം തിരികെ കിട്ടുന്നില്ല, വായ്പക്കാരന്‍ മരണപ്പെട്ട വായ്പക്ക് റിസ്കുഫണ്ട് ആനുകൂല്യം കിട്ടുന്നില്ല തുടങ്ങിയ പരാതികളും പരിഗണനക്ക് വന്നു. പെന്‍ഷനും മറ്റാനുകൂല്യങ്ങളും ലഭിക്കാന്‍ കാലതാമസം വരുന്നുവെന്നതായിരുന്നു സഹകരണ ജീവനക്കാരുടെ പരാതി. കടാശ്വാസ കമീഷന്‍ തീര്‍പ്പാക്കിയ തുകയില്‍ കൂടുതല്‍ തുക ഈടാക്കിയെന്നായിരുന്നു വണ്ടന്മേട് സ്വദേശി എടാട്ട് മാത്യു ദേവസ്യയുടെ പരാതി. കൂടുതലായി ഈടാക്കിയ 55498 രൂപ പരാതിക്കാരന്‍െറ എസ്.ബി അക്കൗണ്ടിലേക്ക് മാറ്റിക്കൊടുത്തതായി ബാങ്ക് സെക്രട്ടറി ഓംബുഡ്സ്മാനെ അറിയിച്ചു. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ വായ്പ അടച്ചുതീര്‍ത്ത ആല്‍പാറ സ്വദേശി മുല്ലുപ്പാറ സ്റ്റീഫന്‍െറ പട്ടയം തിരികെ നല്‍കിയില്ളെന്ന പരാതിയും സിറ്റിങ്ങില്‍ തീര്‍പ്പാക്കി. ഓംബുഡ്സ്മാന് വേണ്ടി എ. മോഹന്‍ദാസ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.