വേനല്‍മഴ എത്തി; മൂന്നാറിലും മാങ്കുളത്തും വ്യാപക നാശം

മൂന്നാര്‍\മാങ്കുളം: വെള്ളിയാഴ്ച തിമിര്‍ത്തുപെയ്ത വേനല്‍മഴ മാങ്കുളത്തും മൂന്നാറിലും കനത്ത നാശനഷ്ടം വിതച്ചു. മഴക്കൊപ്പം എത്തിയ ഇടിമിന്നലില്‍ മാങ്കുളം വിരിഞ്ഞപാറ പുളിമൂട്ടില്‍ റപ്പായേലിന്‍െറ കറവപ്പശു ചത്തു. മാങ്കുളത്തിന്‍െറ വിവിധ പ്രദേശങ്ങളില്‍ വാഴകൃഷി വ്യാപകമായി നശിച്ചു. മഴക്കൊപ്പമുള്ള കാറ്റില്‍ തെങ്ങും കവുങ്ങും ഉള്‍പ്പെടെയുള്ള ഫലവൃക്ഷങ്ങള്‍ പിഴുതുവീണു. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി വട്ടവടയില്‍ പെയ്ത കനത്ത മഴയില്‍ വ്യാപക നാശമാണ് ഉണ്ടായത്. വട്ടവടയിലെ ആദിവാസി കുടിയായ കൂഡല്ലാര്‍ കുടിയില്‍ കനത്ത മഴയെ തുടര്‍ന്ന് ആറ് വീടുകള്‍ തകര്‍ന്നു. ആദിവാസികളായ രാമനാഥന്‍ സരസ്വതി, ഷണ്‍മുഖന്‍ തങ്കമുത്തു, പാല്‍രാജ് കന്തസാമി, മണിമുത്തു, ഗണപതി, പളനിയമ്മ തുടങ്ങിയവരുടെ വീടുകളാണ് നശിച്ചത്. ഏക്കറുകളോളം വരുന്ന കൃഷിയിടങ്ങള്‍ മഴയില്‍ ഒലിച്ചുപോയി. ശീതകാല പച്ചക്കറികള്‍ നടാന്‍ തളംകെട്ടി പാകം ചെയ്ത് ഒരുക്കിയിട്ട കൃഷിയിടങ്ങളിലാണ് നഷ്ടങ്ങള്‍ ഉണ്ടായത്. സാധാരണഗതിയില്‍ വേനല്‍മഴ വന്നുകഴിഞ്ഞാലാണ് കൃഷിയിറക്കുക. എന്നാല്‍, വേനല്‍മഴ എത്താന്‍ വൈകിയതിനെ തുടര്‍ന്ന് മഴയത്തെില്ളെന്ന് കരുതി കൃഷിനിലം ഒരുക്കിയിടുകയായിരുന്നു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും മണിക്കൂറുകളോളം നിലക്കാതെ പെയ്ത കനത്ത മഴ കര്‍ഷകര്‍ക്ക് അപ്രതീക്ഷിത തിരിച്ചടിയായി. ഏറെ സ്ഥലങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. കൂഡല്ലാര്‍ കുടിയിലേക്കുള്ള വഴി മഴവെള്ളപ്പാച്ചിലില്‍ തകര്‍ന്നു. 30 വര്‍ഷങ്ങള്‍ക്കുശേഷം ഇത്രയും ശക്തമായ മഴ ആദ്യമാണെന്ന് ആദിവാസികള്‍ പറയുന്നു. ആദിവാസി കുടികളായ കടവരി, കീഴവലസപ്പെട്ടി, മേല്‍വലസപ്പെട്ടി, സാമിയാറളക്കുടി എന്നീ സ്ഥലങ്ങളിലും കനത്തമഴ അനുഭവപ്പെട്ടു. എന്നാല്‍, കനത്ത ചൂടില്‍ ഉരുകിയിരുന്ന കോവിലൂരിന് വേനല്‍മഴ ആശ്വാസമായി. കരിഞ്ഞുണങ്ങിത്തുടങ്ങിയ കൃഷി ദേഹണ്ഡങ്ങള്‍ പച്ചപിടിക്കുന്നതിന് കനത്തമഴ സഹായകമാകുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. ഒന്നുരണ്ട് മഴകൂടി ലഭിച്ചാല്‍ ഇഞ്ചി ഉള്‍പ്പെടെയുള്ള കൃഷി ദേഹണ്ഡങ്ങള്‍ വിളവിറക്കാനുള്ള ഒരുക്കത്തിലാണ് കര്‍ഷകര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.