കുമളി: പെരിയാര്‍ കടുവ സങ്കേതത്തിനുള്ളിലെ തേക്കടി ആമ പാര്‍ക്കിന് സമീപം വനംവകുപ്പ് പുതിയ ചെക്പോസ്റ്റ് സ്ഥാപിച്ചു. ബോട്ട്ലാന്‍ഡിങ്ങിലേക്കുള്ള വാഹനങ്ങള്‍ നിയന്ത്രിക്കാനാണ് പുതിയ ഇലക്ട്രോണിക് ചെക്പോസ്റ്റെന്ന് വനപാലകര്‍ പറഞ്ഞു. പുതിയ ചെക്പോസ്റ്റ് സ്ഥാപിച്ചതോടെ ബോട്ട്ലാന്‍ഡിങ്, കെ.ടി.ഡി.സി ഹോട്ടലുകള്‍ എന്നിവിടങ്ങളിലേക്കുള്ള വാഹനങ്ങള്‍ രണ്ട് ചെക്പോസ്റ്റ് വഴി കടന്നുപോകണം. ആമ പാര്‍ക്കില്‍നിന്ന് ബോട്ട്ലാന്‍ഡിങ്ങിലേക്ക് വാഹനങ്ങള്‍ പോകുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനാണ് പുതിയ ചെക്പോസ്റ്റ്. ആധുനിക രീതിയിലുള്ള പുതിയ ചെക്പോസ്റ്റുകള്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ പ്രവേശ ടിക്കറ്റ്, വനംവകുപ്പ് നല്‍കുന്ന പ്രത്യേക പാസ് എന്നിവ ഇല്ലാതെ വാഹനങ്ങള്‍ക്ക് ചെക്പോസ്റ്റ് കടക്കാനാകില്ല. ടിക്കറ്റിലും പാസിലുമുള്ള ബാര്‍ കോഡുകള്‍ സ്വീകരിക്കുന്ന സെന്‍സറുകള്‍ ഉള്‍പ്പെടുന്നതാണ് ചെക്പോസ്റ്റുകള്‍. ഇതിനിടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്കെന്ന പേരില്‍ തമിഴ്നാട്ടില്‍നിന്നുള്ള നിരവധി വാഹനങ്ങള്‍ ദിനംപ്രതിയത്തെുന്ന തേക്കടിയില്‍ പുതിയ ഇലക്ട്രോണിക് ചെക്പോസ്റ്റ് സംവിധാനം വിജയകരമായി നടത്താനാകുമോയെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.