മദ്യലഹരിയില്‍ യുവാവ് കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ മര്‍ദിച്ചു

വണ്ടിപ്പെരിയാര്‍: ബസ് നിര്‍ത്തിയില്ളെന്നാരോപിച്ച് മദ്യലഹരിയില്‍ യുവാവ് കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ മര്‍ദിച്ചു. കെ.എസ്.ആര്‍.ടി.സി കുമളി ഡിപ്പോയിലെ ഡ്രൈവര്‍ അഭിലാഷ് വി. രവിയെയാണ് (40) പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച വൈകീട്ട് ആനവിലാസം ഉദയഗിരി ജങ്ഷനില്‍വെച്ചാണ് സംഭവം. പുല്ലുമേട് കന്നിക്കല്‍ സ്വദേശി സെല്‍വകുമാറാണ് (35) ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ മര്‍ദിച്ചത്. സംഭവം സംബന്ധിച്ച് അഭിലാഷ് പറയുന്നത്: സര്‍വിസിന്‍െറ അവസാന ട്രിപ് ഉപ്പുതറയില്‍നിന്ന് കുമളിയിലേക്ക് വരികയായിരുന്നു. ഉദയഗിരി ജങ്ഷനത്തൊറായപ്പോള്‍ അമിതവേഗത്തില്‍ എത്തിയ ഒരു ജീപ്പ് ബസിന് പിന്നില്‍നിന്ന് ലൈറ്റ് തെളിയുകയും ഹോണ്‍ മുഴക്കുകയും ചെയ്തു. ലൈറ്റിട്ടുവരുന്നത് കണ്ടതിനാല്‍ അത്യാവശ്യ സര്‍വിസാണെന്നുകരുതി ബസ് വശത്തേക്കുചേര്‍ത്ത് നിര്‍ത്തുകയും ചെയ്തു. എന്നാല്‍, ബസിന് മുന്നില്‍ ജീപ്പ് നിര്‍ത്തുകയും സെല്‍വകുമാര്‍ ഇറങ്ങി പുല്ലുമേട് ജങ്ഷനില്‍ ബസ് നിര്‍ത്താത്തതെന്താണെന്ന് ആക്രോശിച്ച് ഡ്രൈവര്‍ വശത്തെ ഡോര്‍ തുറന്ന് അസഭ്യം പറയുകയും ചെയ്തു. ഹാന്‍ഡ് ബ്രേക് വലിച്ചിടുന്നതിനിടയില്‍ ഷര്‍ട്ടില്‍ പിടിച്ച് താഴേക്കുവലിച്ചിടുകയും മര്‍ദിക്കുകയുമായിരുന്നു. യാത്രക്കാര്‍ ഇടപെട്ടാണ് അഭിലാഷിനെ രക്ഷപ്പെടുത്തിയത്.സെല്‍വകുമാര്‍ മദ്യലഹരിയിലായിരുന്നുവെന്നും പറയുന്നു. അക്രമത്തിനിടയില്‍ അഭിലാഷിന്‍െറ കഴുത്തിലണിഞ്ഞിരുന്ന ഒന്നരപ്പവന്‍െറ സ്വര്‍ണമാലയും നഷ്ടപ്പെട്ടിട്ടുണ്ട്. KL 09-1095 രജിസ്ട്രേഷന്‍ നമ്പറിലുള്ള ജീപ്പിലാണ് സെല്‍വകുമാര്‍ എത്തിയത്. പുല്ലുമേട് ജങ്ഷനില്‍ ഇറങ്ങുന്നതിനോ കയറുന്നതിനോ യാത്രക്കാര്‍ ഇല്ലായിരുന്നതിനാലാണ് ബസ് നിര്‍ത്താതെ പോന്നതെന്നാണ് ജീവനക്കാര്‍ പറയുന്നത്. കുമളി ഗവ. ആശുപത്രിയില്‍ അഭിലാഷ് ചികിത്സയിലാണ്. ഉപ്പുതറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതി ഒളിവിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.