തൊടുപുഴ സ്റ്റാന്‍ഡിലെ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാനത്തെിയ ജീവനക്കാരെ തടഞ്ഞു

തൊടുപുഴ: തൊടുപുഴ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിലെ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള നടപടി വാക്കേറ്റത്തിനും സംഘര്‍ഷത്തിനുമിടയാക്കി. നടപടിക്കത്തെിയ ഉദ്യോഗസ്ഥരെയും നഗരസഭാ അധ്യക്ഷയെയും തടഞ്ഞതിനെ തുടര്‍ന്ന് നഗരസഭാ സ്റ്റാന്‍ഡില്‍ വാക്കേറ്റവും സംഘര്‍ഷവും. സി.പി.എം തൊടുപുഴ ഏരിയ സെക്രട്ടറി ടി.ആര്‍. സോമനടക്കമുള്ള പ്രവര്‍ത്തകരും വഴിയോര കച്ചവടക്കാരും ചേര്‍ന്നാണ് ഒഴിപ്പിക്കാനത്തെിയവരെ തടഞ്ഞത്. ഇതിനിടെ ഉദ്യോഗസ്ഥരെ കത്തികാട്ടി വ്യാപാരികളില്‍ ചിലര്‍ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. തൊടുപുഴ പൊലീസത്തെി രംഗം ശാന്തമാക്കി. ഒഴിപ്പിക്കലിനെ തുടര്‍ന്ന് എതിര്‍പ്പുകളുണ്ടായ സാഹചര്യത്തില്‍ ചൊവ്വാഴ്ച രാവിലെ 10ന് മുനിസിപ്പല്‍ ഹാളില്‍ സര്‍വകക്ഷി യോഗം വിളിച്ചിട്ടുള്ളതായി നഗരസഭാ ചെയര്‍പേഴ്സണ്‍ സഫിയ ജബ്ബാര്‍ അറിയിച്ചു. തൊടുപുഴയിലെ ഗതാഗതക്കുരുക്കിന് കാരണം അനധികൃത വഴിയോര കച്ചവടക്കാരാണെന്നും ഇവരെ ഒഴിപ്പിക്കണമെന്നുമുള്ള കൗണ്‍സില്‍ നിര്‍ദേശത്തെ തുടര്‍ന്ന് മൂന്നു മാസം മുമ്പ് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം നല്‍കിയിരുന്നതായി സഫിയ ജബ്ബാര്‍ പറഞ്ഞു. എന്നാല്‍, ഇവര്‍ ഒഴിഞ്ഞില്ല. തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച തൊടുപുഴ നഗരസഭാ ബസ് സ്റ്റാന്‍ഡിലെ ഓട ശുചീകരണവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ ചെയ്യുന്നതിനായി നഗരസഭാ ആരോഗ്യവിഭാഗം മുനിസിപ്പല്‍ സ്റ്റാന്‍ഡിലത്തെി വഴിയോര കച്ചവടക്കാരോട് ഒഴിയണമെന്ന് കര്‍ശനനിര്‍ദേശം നല്‍കി. ഏഴുപേരാണ് സ്റ്റാന്‍ഡില്‍ വഴിയോര കച്ചവടം നടത്തിയിരുന്നത്. ഇവരില്‍ നാലുപേര്‍ ഒഴിവായി. എന്നാല്‍, മൂന്നുപേര്‍ ഒഴിയാന്‍ തയാറായില്ല. ഇവര്‍ സ്റ്റാന്‍ഡിനുള്ളിലേക്ക് കട മാറ്റി സ്ഥാപിക്കുകയും നഗരത്തിലെ മുഴുവന്‍ കൈയേറ്റക്കാരെയും ഒഴിപ്പിച്ചാല്‍ തങ്ങളും ഒഴിയാമെന്ന് വ്യക്തമാക്കുകയും ചെയ്തതോടെ ഉദ്യോഗസ്ഥരുമായി വാക്കേറ്റമായി. തുടര്‍ന്നാണ് നഗരസഭാ ചെയര്‍പേഴ്സണും സി.പി.എം ഏരിയ സെക്രട്ടറി ടി.ആര്‍. സോമനും സ്ഥലത്തത്തെിയത്. സ്റ്റാന്‍ഡിലെ വ്യാപാരികളെ മാത്രം ഒഴിപ്പിക്കാന്‍ അനുവദിക്കില്ളെന്നും സര്‍വകക്ഷി യോഗം വിളിക്കണമെന്നും സോമന്‍ ആവശ്യപ്പെട്ടു. പിന്നീടും ഒഴിപ്പിക്കല്‍ നടപടി തുടരുന്ന സാഹചര്യത്തിലാണ് സോമനടക്കമുള്ളവര്‍ എതിര്‍പ്പുമായി രംഗത്തുവന്നത്. തുടര്‍ന്ന് വഴിയോരകച്ചവടക്കാരും യൂനിയന്‍ നേതാക്കളുമടക്കമുള്ളവര്‍ പ്രതിഷേധമറിയിച്ച് മുനിസിപ്പല്‍ സ്റ്റാന്‍ഡില്‍നിന്ന് മുനിസിപ്പാലിറ്റിയിലേക്ക് മാര്‍ച്ച് നടത്തി. സര്‍വകക്ഷി യോഗത്തിന് ശേഷം തുടര്‍ പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കുമെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.