അടിമാലിയിലെ ടൂറിസം പോയന്‍റുകള്‍ വികസിപ്പിക്കണമെന്ന ആവശ്യം ശക്തം

അടിമാലി: ടൂറിസം രംഗത്തെ അടിമാലി പഞ്ചായത്തിന്‍െറ സാധ്യതകള്‍ ചര്‍ച്ച ചെയ്യണമെന്നും പഞ്ചായത്തിലെ ടൂറിസം പോയന്‍റുകള്‍ വികസിപ്പിക്കണമെന്ന ആവശ്യം ശക്തമായി. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്ന പ്രധാന വെള്ളച്ചാട്ടങ്ങളാണ് വാളറയും ചീയപ്പാറയും. ഈ വെള്ളച്ചാട്ടങ്ങളില്‍നിന്ന് കാര്യമായ വരുമാനം സര്‍ക്കാറിന് ഇല്ളെങ്കിലും ഇവിടെ വികസനമത്തെിച്ചാല്‍ വളരെ വേഗത്തില്‍ വന്‍ വരുമാനം ഉണ്ടാക്കാന്‍ കഴിയും. ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളില്‍ വെള്ളമില്ലാതെ വിനോദ സഞ്ചാരികള്‍ ഉപേക്ഷിക്കുന്ന ഈ വെള്ളച്ചാട്ടങ്ങളില്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതി തയാറാക്കിയാല്‍ 12 മാസവും വെള്ളം എത്തിക്കാനും അതുവഴി വന്‍ വരുമാനം ഉണ്ടാക്കാനുമാകും. തൊട്ടിയാര്‍ ജലവൈദ്യുതി പദ്ധതി നിലവില്‍ വരുന്നത് വാളറ വെള്ളച്ചാട്ടത്തിന് ഭീഷണിയുമാണ്. ഈ പ്രശ്നം പരിഹരിക്കാന്‍ ദേവിയാര്‍ പുഴയുടെ കുറുകെ മൂന്നിടങ്ങളില്‍ ചെക്ഡാമുകള്‍ തീര്‍ക്കുകയും വേനല്‍കാലത്തേക്ക് വെള്ളം സംഭരിക്കുകയും ചെയ്താല്‍ ഇവിടെയും പ്രശ്നം പരിഹരിക്കാന്‍ കഴിയും. പ്രകൃതി രമണീയത കൊണ്ട് അനുഗൃഹീതമായ പ്രദേശമാണ് വാളറ മേഖല. എക്കോ പോയന്‍റായ കുതിരകുത്തി മലതന്നെയാണ് ഇതില്‍ ഏറ്റവും വലിയ പ്രത്യകത. നോക്കത്തൊ ദൂരത്തില്‍ വിസ്തൃതിയില്‍ കിടക്കുന്ന വനമേഖലയും പെരിയാറിന്‍െറ നീളത്തിലുളള സൗന്ദര്യവും ഏറ്റവും അടുത്തുനിന്ന് ആസ്വദിക്കാന്‍ കഴിയുന്നത് കുതിരകുത്തി മലയിലാണ്. ഇതിനോട് ചേര്‍ന്നുള്ള കാട്ടമ്പല പ്രദേശവും വശ്യമനോഹരമാണ്. കാട്ടിന്‍െറ നേര്‍ക്കാഴ്ചകള്‍ കാണാന്‍ കഴിയുന്ന ഇവിടെ വനംവകുപ്പുമായി ചേര്‍ന്ന് നിരവധി പദ്ധതികള്‍ തയാറാക്കാന്‍ കഴിയുകയും ഇതുവഴി വന്‍ നേട്ടം ഉണ്ടാക്കാന്‍ സാധിക്കുകയും ചെയ്യും. ഇതിന് നേരെ എതിര്‍ദിശയില്‍ സാഹസിക യാത്രികര്‍ക്ക് അനുയോജ്യമായ ട്രക്കിങ് ഒരുക്കാന്‍ പറ്റിയ സ്ഥലമാണ് കമ്പിലൈന്‍. പടിക്കപ്പ് പ്രദേശത്ത് പ്രകൃതിരമണീയതകൊണ്ട് അനുഗൃഹീതമായ നിരവധി പ്രദേശങ്ങളുണ്ട്. നോക്കത്തൊ ദൂരത്തോളം പരന്നുകിടക്കുന്ന പാറയും വെള്ളച്ചാലുകളും അവറുകുട്ടി പുഴയുമൊക്കെ സഞ്ചാരികള്‍ ആഗ്രഹിക്കുന്നതിലപ്പുറം നല്‍കാന്‍ കഴിയുന്നതാണ്. അടിമാലിയിലേക്ക് വരുമ്പോള്‍ അടിമാലി വെള്ളച്ചാട്ടവും ആദിവാസി കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് വിവിധ പദ്ധതികള്‍ തയാറാക്കിയാല്‍ ജില്ലയില്‍ ഏറ്റവും വലിയ ടൂറിസം കേന്ദ്രമായി അടിമാലി പഞ്ചായത്തിനിനെ മാറ്റാന്‍ കഴിയും. മറ്റ് പഞ്ചായത്തുകള്‍ ജലാശങ്ങളും മറ്റ് സൗകര്യങ്ങളും കാട്ടി സഞ്ചാരികളെ ആകര്‍ഷിക്കുമ്പോള്‍ ഉള്ള സാധ്യതകള്‍ പോലും അടിമാലിയില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നില്ല. പഞ്ചായത്തിലെ ചെറുതും വലുതുമായ ടൗണുകള്‍ കേന്ദ്രീകരിച്ച് പാതയോരം നവീകരിക്കുകയും ദേവിയാര്‍ പുഴയെ മാലിന്യ മുക്തമാക്കുകയും ചെയ്താല്‍ ഇപ്പോഴുള്ളതിനെക്കാള്‍ സഞ്ചാരികള്‍ അടിമാലിയെ തേടിയത്തെും. അതോടെ നിലവില്‍ നാമമാത്രമായി പ്രവര്‍ത്തിക്കുന്ന ഹോംസ്റ്റേകള്‍ സജീവമാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.