നെടുങ്കണ്ടം: കുടിവെള്ളപദ്ധതിക്ക് ഫണ്ട് കൈപ്പറ്റുകയും പാതി വഴിയില്‍ ഉപേക്ഷിക്കുകയും ചെയ്ത് രണ്ട് വര്‍ഷത്തിനുശേഷം കോളനിയിലത്തെിയ ഓവര്‍സീയറെ കോളനിവാസികള്‍ മൂന്നര മണിക്കുറോളം തടഞ്ഞുവെച്ചു. പാമ്പാടുംപാറ പഞ്ചായത്ത് പതിനൊന്നാം വാര്‍ഡിലെ ആദിയാര്‍പുരം പട്ടികജാതി കോളനിയില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. 2013-14 കാലയളവിലാണ് ആദിയാര്‍പുരം പട്ടികജാതി കോളനിയെ കേന്ദ്രസര്‍ക്കാര്‍ സ്വയം പര്യാപ്തത കോളനിയായി തെരഞ്ഞെടുത്തത്. കുടിവെള്ളം, റോഡ്, കലുങ്ക് തുടങ്ങി വിവിധ പദ്ധതികള്‍ രൂപവത്കരിച്ച് കോളനി വികസനത്തിനായി ഒരുകോടി രൂപ അനുവദിച്ചു. ഇതില്‍ 48 ലക്ഷം രൂപ കുടിവെള്ളപദ്ധതിക്കായിരുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ചുമതല കേരള അഗ്രോ ഇന്‍ഡസ്ട്രിയല്‍ കോര്‍പ്പറേഷനെന്ന(കെയ്കോ) സര്‍ക്കാര്‍ ഏജന്‍സിയെ ചുമതലപ്പെടുത്തി. ജലലഭ്യത ഉറപ്പുവരുത്താനായി പദ്ധതിവഴി മൂന്ന് കുഴല്‍ക്കിണറും 5000 ലിറ്റര്‍ ശേഷിയുള്ള നാല് സംഭരണികളും മലമുകളില്‍ നിര്‍മിച്ചു. കുറെ ജല വിതരണ പൈപ്പും വഴിയോരത്ത് ഇറക്കിയിട്ടു. കുഴല്‍ക്കിണറുകളില്‍ ഒന്നില്‍ മാത്രമാണ് ജലം ലഭിച്ചത്. ലക്ഷങ്ങള്‍ മുടക്കിയിട്ടും വെള്ളം ലഭിക്കുന്നില്ളെന്ന കോളനിവാസികളുടെ പരാതിയത്തെുടര്‍ന്ന് വിജിലന്‍സ് കെയ്കോ കമ്പനിയെ വിളിപ്പിച്ചിരുന്നു. 30 ദിവസത്തിനകം പ്രശ്നം പരിഹരിക്കാമെന്നുപറഞ്ഞ് അവര്‍ തടിതപ്പി. തുടര്‍ന്ന് മാസങ്ങള്‍ക്കുശേഷം പദ്ധതിയുമായി ബന്ധപ്പെട്ട ആവശ്യത്തിന് കോളനിയിലത്തെിയപ്പോഴാണ് കെയ്കോ ഓവര്‍സീയര്‍ സന്തോഷിനെ നാട്ടുകാര്‍ തടഞ്ഞുവെച്ചത്. പിന്നീട് നെടുങ്കണ്ടം പൊലീസ് എത്തി കോളനിവാസികളെയും ഉദ്യോഗസ്ഥരെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ കുടിവെള്ളം എത്തിക്കാന്‍ നടപടി ഉടന്‍ ഉണ്ടാക്കാമെന്ന വ്യവസ്ഥയില്‍ പിരിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.