പരസ്യനികുതി നടപ്പാക്കാതെ മുട്ടം പഞ്ചായത്ത്

മുട്ടം: ലക്ഷക്കണക്കിന് രൂപ വരുമാനം ലഭിക്കുന്ന പരസ്യനികുതി ഇനിയും മുട്ടം പഞ്ചായത്തില്‍ നടപ്പാക്കിയിട്ടില്ല. തൊട്ടടുത്ത പഞ്ചായത്തായ കരിങ്കുന്നം, പുറപ്പുഴ പഞ്ചായത്തിലും തൊടുപുഴ മുനിസിപ്പാലിറ്റിയിലും ലക്ഷക്കണക്കിന് രൂപ പരസ്യ നികുതിയിനത്തില്‍ വരുമാനം ലഭിക്കുന്നുണ്ട്. മുട്ടം പഞ്ചായത്തിന്‍െറ വിവിധ പ്രദേശങ്ങളിലായി നൂറുകണക്കിന് പരസ്യ ബോര്‍ഡാണ് സ്ഥാപിച്ചത്. നിലവില്‍ ഏതൊരാള്‍ക്കും മാനദണ്ഡമില്ലാതെ മുട്ടം പഞ്ചായത്ത് പരിധിയില്‍ എവിടെയും പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കാം. കരിങ്കുന്നം പഞ്ചായത്തിലും തൊടുപുഴ മുനിസിപ്പാലിറ്റിയിലും പരസ്യനികുതി ഉള്ളതിനാല്‍ മുട്ടം പഞ്ചായത്ത് അതിര്‍ത്തിയില്‍ മാത്രം നിരവധി പരസ്യ ബോര്‍ഡാണ് സ്ഥാപിച്ചത്. സ്ക്വയര്‍ ഫീറ്റ് ഒന്നിന് ഇത്ര രൂപ എന്ന കണക്കിനാണ് പരസ്യ നികുതി ഈടാക്കുന്നത്.കഴിഞ്ഞമാസം മുട്ടം പഞ്ചായത്തില്‍ പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന യോഗത്തിലും പരസ്യനികുതി ഈടാക്കണമെന്ന് പൊതുവികാരം ഉയര്‍ന്നിരുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വ്യാപാരികളും ഇത് അംഗീകരിക്കുകയുമുണ്ടായി. എന്നാല്‍, പരസ്യ ബോര്‍ഡുകള്‍ പൂര്‍ണമായും നിരോധിക്കണമെന്ന തീരുമാനത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നടങ്കം എതിര്‍ത്തതിനത്തെുടര്‍ന്ന് ഫ്ളക്സ് ഉപയോഗം പരമാവധി കുറക്കാമെന്ന ധാരണയില്‍ എത്തുകയായിരുന്നു. തൊടുപുഴ-മൂലമറ്റം റൂട്ടിലെ പരസ്യ ബോര്‍ഡുകള്‍ പലതും സൂചനാ ബോര്‍ഡുകള്‍ പോലും കാണാന്‍പറ്റാത്ത രീതിയില്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിലാണ് സ്ഥാപിച്ചിരിക്കുന്നത്. വൈദ്യുതി പോസ്റ്റിലോ ടെലിഫോണ്‍ പോസ്റ്റിലോ പരസ്യങ്ങള്‍ സ്ഥാപിക്കുന്നതിന് വിലക്ക് ആരും കണക്കിലെടുക്കാറില്ല. മിക്കവാറും ചെറു പരസ്യങ്ങള്‍ സ്ഥാപിക്കുന്നത് വൈദ്യുതി പോസ്റ്റുകളിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.