വണ്ടിപ്പെരിയാര്‍: പീരുമേട് താലൂക്കിലെ കര്‍ഷകര്‍ക്ക് പട്ടയം ലഭിക്കാന്‍ ഇനിയും മാസങ്ങള്‍ വൈകാന്‍ സാധ്യത. പീരുമേട് താലൂക്ക് ഓഫിസില്‍ കെട്ടിക്കിടക്കുന്നത് പതിനായിരത്തോളം പട്ടയ അപേക്ഷകളാണ്. താലൂക്കിലെ വില്ളേജുകളായ വാഗമണ്‍-1823, പെരിയാര്‍ -880, കുമളി -2011, ഉപ്പുതറ -387, ഏലപ്പാറ -1292, മഞ്ചുമല -673, തുടങ്ങിയ വില്ളേജുകള്‍ വഴി 7066 പട്ടയ അപേക്ഷകളാണ് ലഭിച്ചത്. ഇതിനു പുറമെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ലഭിച്ച 2752 അപേക്ഷകളും ഒന്നര മാസം മുമ്പ് ലഭിച്ച 56 അപേക്ഷകളടക്കം കെട്ടിക്കിടക്കുന്നത് 9874 അപേക്ഷകളാണ്. ഇതില്‍ 7122 അപേക്ഷകളുടെ നടപടി ക്രമങ്ങള്‍ ഇതുവരെ ആരംഭിച്ചിട്ടുപോലുമില്ല. 2752 അപേക്ഷകളുടെ നടപടി ക്രമങ്ങള്‍ വിവിധ ഘട്ടങ്ങളിലായി നടക്കുന്നതായി അതികൃതര്‍ പറയുന്നുണ്ടെങ്കിലും 324 അപേക്ഷകര്‍ക്ക് മാത്രമാണ് പട്ടയം ലഭിച്ചിട്ടുള്ളത്. പട്ടയ അപേക്ഷകള്‍ കുന്നുകൂടിയതിനെ തുടര്‍ന്ന് ഒന്നര മാസം മുമ്പ് നടപടികള്‍ വേഗത്തിലാക്കാന്‍ സ്പെഷല്‍ തഹസില്‍ദാറെ നിയമിച്ച് ഓഫിസ് ആരംഭിച്ചെങ്കിലും ആവശ്യത്തിന് ജീവനക്കാരില്ലാത്തതും വാഹന സൗകര്യം ഇല്ലാത്തതും ഓഫിസ് പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചു. സ്പെഷല്‍ തഹസില്‍ദാര്‍ക്ക് പീരുമേട് താലൂക്കിലെ ചുമതലക്ക് പുറമെ മൂന്നാറിലും അധിക ചുമതല നല്‍കി. അതിനാല്‍ തന്നെ ആഴ്ചയില്‍ മൂന്നു ദിവസം മാത്രമേ പീരുമേട് താലൂക്കിലുള്ളത്. 2752 അപേക്ഷകള്‍ നടപടി പൂര്‍ത്തീകരിച്ച് വരികയാണെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും പട്ടയ നടപടിക്കായി സ്പെഷല്‍ തഹസില്‍ദാറെ നിയമിച്ചതിനാല്‍ സര്‍വേ നടപടി പൂര്‍ത്തീകരിച്ച സ്ഥലങ്ങള്‍ വീണ്ടും പരിശോധിച്ച് റീസര്‍വേ നടത്താനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.