കുമളി: തേക്കടിയിലത്തെുന്ന വിനോദസഞ്ചാരികളെ പ്ളാന്േറഷന് ടൂറിന്‍െറ മറവില്‍ കൊള്ളയടിക്കുന്നതായി പരാതി. സുഗന്ധ വ്യഞ്ജനത്തോട്ടം സന്ദര്‍ശിക്കുന്നതിനിടയില്‍ കമ്പോള വിലയെക്കാള്‍ അഞ്ചിരട്ടി വരെ വിലയീടാക്കിയാണ് കൊള്ള തുടരുന്നത്. തേക്കടി, കുമളി മേഖലയിലത്തെുന്ന വിദേശികള്‍ ഉള്‍പ്പെടെ വിനോദ സഞ്ചാരികള്‍ സുഗന്ധവ്യഞ്ജനങ്ങള്‍ വിളയുന്ന തോട്ടങ്ങള്‍ നേരില്‍ കാണാനത്തെുമ്പോഴാണ് തട്ടിപ്പ് അരങ്ങേറുന്നത്. തോട്ടങ്ങളിലത്തെുന്ന വിനോദ സഞ്ചാരികള്‍ക്ക് ഏലം, കുരുമുളക്, കാപ്പി, കറുവപട്ട, ഗ്രാമ്പു എന്നിവ ഉള്‍പ്പെടെ വിവിധ സാധനങ്ങള്‍ ജൈവ കൃഷിയിലൂടെ ഉല്പാദിപ്പിച്ചതെന്ന പേരിലാണ് വില്‍ക്കുന്നത്. അഞ്ചുമുതല്‍ പത്തിരട്ടിവരെ വില ഈടാക്കിയാണ് വില്പന. എറണാകുളം കേന്ദ്രീകരിച്ചുള്ള ചില ട്രാവല്‍ ഏജന്‍സികള്‍ വഴിയാണ് വിദേശികള്‍ ഉള്‍പ്പെടെ വിനോദ സഞ്ചാരികള്‍ വന്‍ ചൂഷണത്തിനിരയാക്കപ്പെടുന്ന സുഗന്ധ വ്യഞ്ജന തോട്ടങ്ങളിലത്തെുന്നത്. തോട്ടങ്ങള്‍ക്കുള്ളില്‍ സുഗന്ധ വ്യഞ്ജനങ്ങള്‍ വില്‍ക്കുന്നതിനായി പ്രത്യേകം കടകളും തയാറാക്കിയിട്ടുണ്ട്. ഇതോടൊപ്പം വിവിധ രോഗങ്ങള്‍ക്ക് വിശേഷപ്പെട്ട ആയുര്‍വേദ മരുന്നുകളും വന്‍തുക ഈടാക്കി വില്‍ക്കുന്നു. കോട്ടയം-കുമളി റോഡില്‍ സ്പ്രിങ് വാലിക്ക് സമീപം പ്രവര്‍ത്തിക്കുന്ന പ്ളാന്‍േറഷനില്‍നിന്ന് ത്വക് അനുബന്ധ രോഗങ്ങള്‍ക്ക് വിശേഷപ്പെട്ടതെന്ന പേരില്‍ മുമ്പ് വേങ്ങത്തൊലി നല്കി വിദേശിയില്‍ നിന്ന് വന്‍തുക ഈടാക്കിയത് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇതിനുസമാനമായ രീതിയില്‍ കുമളിയിലെ ഒരു ആയുര്‍വേദ സ്ഥാപനത്തില്‍നിന്ന് മൊത്തമായി വാങ്ങുന്ന മരുന്ന് ലേബല്‍ മാറ്റി വന്‍തുകക്കാണ് വില്‍ക്കുന്നത്. ടൗണിലെ ആയുര്‍വേദ സ്ഥാപനത്തില്‍ 180 രൂപക്ക് വില്‍ക്കുന്ന ശതാവരിഗുളം, അശ്വഗന്ധ രസായനം എന്നിവ മൂന്നാര്‍ റോഡിലെ പ്ളാന്േറഷന് സ്ഥാപനത്തില്‍ യഥാക്രമം 570, 620 രൂപക്കാണ് വില്‍ക്കുന്നത്. രക്തത്തിലെ കൊളസ്ട്രോളിന്‍െറ അളവ് കുറക്കാനെന്ന പേരില്‍ വിശിഷ്ട തേനും ഇവിടെ വില്‍ക്കുന്നുണ്ട്. ആറു കാന്താരി ചേര്‍ത്ത് തയാറാക്കിയ വിശിഷ്ട തേനിന് 100 മില്ലിക്ക് 350 രൂപയാണ് വില. മാര്‍ക്കറ്റില്‍ ഒരു കിലോ തേനിന് 300- 400 രൂപക്ക് വില്ക്കുമ്പോഴാണ് മരുന്നെന്ന പേരില്‍ തട്ടിപ്പ് തുടരുന്നത്. വിനോദ സഞ്ചാരികളുമായി വരുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍, ഗൈഡുമാര്‍ എന്നിവര്‍ക്ക് വന്‍തുക കമീഷന് നല്‍കിയാണ് തട്ടിപ്പ്. വിനോദ സഞ്ചാരികളെ കൈപ്പിടിയിലൊതുക്കാന്‍ ചില വ്യാപാര സ്ഥാപനങ്ങള്‍ തേക്കടിയിലെ ബോട്ട് ടിക്കറ്റും മറ്റ് ചില സൗജന്യങ്ങളും ഏര്‍പ്പാടാക്കി നല്‍കുന്നുണ്ട്. വിനോദ സഞ്ചാരികള്‍ക്ക് നേരിട്ട് ഓണ്‍ലൈന്‍വഴി ബോട്ട് ടിക്കറ്റ് ബുക് ചെയ്യാന്‍ കെ.ടി.ഡി.സി, വനം വകുപ്പുകള്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. എന്നാല്‍, കെ.ടി.ഡി.സിയിലെ ചിലരുടെ ഒത്താശയോടെ ബോട്ട് ടിക്കറ്റുകള്‍ സുഗന്ധവ്യഞ്ജന വ്യാപാരികളായ ചിലര്‍ കൈക്കലാക്കുന്നതും പതിവായിട്ടുണ്ട്. ഇതോടെ, തേക്കടി സന്ദര്‍ശിക്കുന്ന സാധാരണക്കാരായ വിനോദസഞ്ചാരികളില്‍ പലര്‍ക്കും ബോട്ട് ടിക്കറ്റ് ലഭിക്കാതെ നിരാശരായി മടങ്ങേണ്ടിവരുന്നു. തേക്കടി, കുമളി മേഖല കേന്ദ്രീകരിച്ച് അനധികൃത മരുന്ന് വ്യാപാരവും സുഗന്ധവ്യഞ്ജന വ്യാപാരത്തിന്‍െറ മറവില്‍ പകല്‍ക്കൊള്ളയും നടക്കുന്നത് സംബന്ധിച്ച് സംസ്ഥാന ഡ്രഗ് കണ്ട്രോളര്, ടൂറിസം വകുപ്പ്, പൊലീസ് മേധാവികള്‍ എന്നിവര്‍ക്ക് നിരവധി പരാതികള്‍ നല്‍കിയെങ്കിലും ഫലമൊന്നുമുണ്ടായില്ളെന്ന് വ്യാപാരി വ്യവസായി യൂനിറ്റ് പ്രസിഡന്റ് ഷിബു എം. തോമസ് പറഞ്ഞു. പ്ളാന്േറഷന് ടൂറെന്ന പേരില്‍ ചില വാഹന ഉടമകള്‍ 20 കിലോ മീറ്റര്‍ മാത്രം ചുറ്റി സഞ്ചരിച്ച് കാഴ്ചകള്‍ കാണിക്കുന്നതിന് 5000-8000 രൂപ വരെ ഈടാക്കുന്നതായും പരാതിയുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. അറബികള്‍ ഉള്‍പ്പെടെ വിനോദ സഞ്ചാരികള്‍ കുമളി ടൗണിലെ മാര്‍ക്കറ്റിലത്തെി സാധനങ്ങള്‍ വാങ്ങാതിരിക്കാന്‍ ചില ഡ്രൈവര്‍മാര്‍, പ്ളാന്േറഷന് ഉടമകള്‍ എന്നിവര്‍ ചേര്‍ന്ന് വ്യാജ പ്രചാരണം നടത്തുന്നതായും വ്യാപാരികള്‍ പറയുന്നു. അറബികള്‍ ടൗണിലത്തെിയാല്‍ ഇവരെ സാമുദായികമായി ആക്രമിക്കുമെന്നും വിപണിയിലെ സുഗന്ധവ്യഞ്ജനങ്ങള്‍ മുഴുവന്‍ ഓയിലെടുത്ത ശേഷമുള്ളവയാണെന്നും വ്യാപകമായി പ്രചരിപ്പിക്കുന്നു. ഇതുമൂലം തേക്കടിയിലത്തെിയ വിനോദ സഞ്ചാരികള്‍ ബോട്ട് യാത്രക്കുശേഷം ഡ്രൈവര്‍മാര്‍ നിശ്ചയിക്കുന്ന പ്ളാന്േറഷനുകളിലത്തെി അമിത വിലക്ക് സാധനങ്ങള്‍ വാങ്ങി മടങ്ങുന്നത് പതിവായിരിക്കുകയാണ്. തേക്കടി ഉള്‍പ്പെടുന്ന വിനോദസഞ്ചാര മേഖലക്കും സുഗന്ധവ്യഞ്ജന വിപണിക്കും കനത്ത തിരിച്ചടിയായ പകല്‍ക്കൊള്ളക്കും കമീഷനും വ്യാജപ്രചാരണങ്ങള്‍ക്കുമെതിരെ അധികാരികളെ വീണ്ടും സമീപിക്കാനും വ്യാപാരസ്ഥാപനങ്ങളിലൂടെ സഞ്ചാരികള്‍ക്ക് വിലനിലവാരം സംബന്ധിച്ച വിവരങ്ങള്‍ നല്‍കാനും തീരുമാനിച്ചതായി ഷിബു വ്യക്തമാക്കി. ഇതോടൊപ്പം സുഗന്ധവ്യഞ്ജനങ്ങളുടെ ഓരോ ദിവസത്തെയും വിലനിലവാരം വ്യക്തമാക്കുന്നതും കുമളി-തേക്കടി മേഖലയിലെ വിവിധ വിനോദസഞ്ചാര പരിപാടികളുടെ നിരക്കുകള്‍ വ്യക്തമാക്കുന്ന വെബ്സൈറ്റിന് രൂപംനല്കാനും തീരുമാനിച്ചതായി പ്രസിഡന്റ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.