തൊടുപുഴ: എസ്.ബി.ടിപോലുള്ള ബാങ്കുകള്‍ വിദ്യാഭ്യാസ വായ്പ കുടിശ്ശിക പിരിക്കാന്‍ സ്വകാര്യ ഏജന്‍സിയെ ഏല്‍പിച്ചത് അടിയന്തരമായി പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിന് മുന്നോടിയായി ബ്ളോക്കുതലം മുതല്‍ ബൂത്തുതലംവരെ കര്‍മ പരിപാടികള്‍ക്ക് രൂപം നല്‍കി. നിയോജക മണ്ഡലം തലത്തില്‍ സംയുക്ത ബ്ളോക് കോണ്‍ഗ്രസ് ജനറല്‍ ബോഡികള്‍ 21ന് രാവിലെ 11ന് ദേവികുളം നിയോജക മണ്ഡലത്തിന്‍േറത് മൂന്നാറിലും പീരുമേട് നിയോജക മണ്ഡലത്തിന്‍േറത് കുട്ടിക്കാനത്തും ഉച്ചക്ക് രണ്ടിന് ഉടുമ്പന്‍ചോലയുടേത് നെടുങ്കണ്ടത്തും ചേരും. 22ന് വൈകുന്നേരം മൂന്നിന് തൊടുപുഴയിലും 23ന് ഉച്ചക്ക് രണ്ടിന് ഇടുക്കി നിയോജകമണ്ഡലത്തിന്‍േറത് ചെറുതോണിയിലും ജനറല്‍ ബോഡി യോഗങ്ങള്‍ നടക്കും. മാര്‍ച്ച് 28 മുതല്‍ 30വരെ മണ്ഡലം കോണ്‍ഗ്രസ് ജനറല്‍ ബോഡി യോഗങ്ങളും ഏപ്രില്‍ മൂന്നിന് ജില്ലയിലെ 884 ബൂത്തുകളിലും കോണ്‍ഗ്രസ് ബൂത്ത് സമ്മേളനങ്ങള്‍ സംഘടിപ്പിക്കും. ഏപ്രില്‍ നാലു മുതല്‍ പത്തുവരെ ബൂത്തുതലത്തില്‍ ഭവന സന്ദര്‍ശന പരിപാടി നടക്കും. ഏപ്രില്‍ അഞ്ചു മുതല്‍ 10വരെ തീയതികളില്‍ ബ്ളോക് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ബ്ളോക്കുതലത്തില്‍ ബൂത്ത് പ്രസിഡന്‍റുമാര്‍ക്ക് ഏകദിന ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഏപ്രില്‍ 10 മുതല്‍ 20വരെ തീയതികളില്‍ ജില്ലയിലെമ്പാടും രാഷ്ട്രീയ പ്രചാരണ ജാഥകള്‍, പൊതുയോഗങ്ങള്‍, കുടുംബ സംഗമങ്ങള്‍ എന്നിവയും നടക്കും. തൊടുപുഴ രാജീവ് ഭവനില്‍ നടന്ന യോഗത്തില്‍ ഡി.സി.സി പ്രസിഡന്‍റ് റോയി കെ. പൗലോസ് അധ്യക്ഷത വഹിച്ചു. ഇ.എം. ആഗസ്തി, ഇബ്രാഹിംകുട്ടി കല്ലാര്‍, എം.ടി. തോമസ്, സുലൈമാന്‍ റാവുത്തര്‍, അഡ്വ. എസ്. അശോകന്‍, സി.പി. മാത്യു, എം.കെ. പുരുഷോത്തമന്‍, ഷാഹുല്‍ ഹമീദ്, പി.എല്‍. മാത്യു സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.