സര്‍ക്കാര്‍ ഭൂമിയിലെ പാറമട പൊട്ടിക്കാന്‍ നീക്കം

മുട്ടം: കാഞ്ഞാര്‍ കയ്പ കവലക്ക് സമീപം പാറ പൊട്ടിക്കാന്‍ നടത്തിയ നീക്കം നാട്ടുകാര്‍ തടഞ്ഞു. സര്‍ക്കാര്‍ ഭൂമിയില്‍ നില്‍ക്കുന്ന കൂറ്റന്‍ പാറക്കെട്ട് പൊട്ടിക്കാനാണ് നീക്കം നടന്നത്. വെള്ളിയാഴ്ച രാവിലെ നൂറുകണക്കിന് ജനം ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നു. ചെറിയ തോതില്‍ സംഘര്‍ഷാവസ്ഥയും ഉണ്ടായി. കാഞ്ഞാര്‍ പൊലീസ് സ്ഥലത്തത്തെി രംഗം ശാന്തമാക്കി. ജനവാസമേഖലയായ കയ്പയില്‍ എന്തുവില കൊടുത്തും പാറമട ലോബിയെ ചെറുത്തുതോല്‍പിക്കുമെന്ന് പാറമടവിരുദ്ധ സമിതി അറിയിച്ചു. സര്‍ക്കാര്‍ ഭൂമിയില്‍നിന്ന് പാറ പൊട്ടിക്കാന്‍ ശ്രമം നടന്നിട്ടും അധികാരികള്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. എന്നാല്‍, നിയമപ്രകാരം കലക്ടറുടെ അനുമതിയോടെയാണ് പാറമടക്ക് അനുമതി നല്‍കിയതെന്നാണ് വെള്ളിയാമറ്റം വില്ളേജ് അധികൃതര്‍ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.