കട്ടപ്പന ഗവ. കോളജില്‍ വിദ്യാര്‍ഥി സംഘര്‍ഷം

കട്ടപ്പന: ഗവ. കോളജിലുണ്ടായ എസ്.എഫ്.ഐ-കെ.എസ്.യു-കെ.എസ്.സി സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് പരിക്ക്. എസ്.എഫ്.ഐ പ്രവര്‍ത്തകനായ ഡൈജോ, കെ.എസ്.സി യൂനിറ്റ് സെക്രട്ടറിയും ബി.കോം അസോസിയേഷന്‍ സെക്രട്ടറിയുമായ ജിഷ്ണു മധു, കെ.എസ്.യു പ്രവര്‍ത്തകന്‍ ഇ.എ. അഷ്റഫ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഡൈജോ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലും മറ്റ് രണ്ടുപേര്‍ കട്ടപ്പന താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. വെള്ളിയാഴ്ച 12.30 ഓടെയാണ് സംഭവം. യൂനിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലനിന്ന പ്രശ്നങ്ങളാണ് സംഘര്‍ഷത്തിലത്തെിയതെന്ന് അറിയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.