തൊടുപുഴ: ആദിവാസി വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യത്തിന് സാമ്പത്തിക പരിധി ഏര്‍പ്പെടുത്തിയ ഉത്തരവ് പിന്‍വലിക്കാത്തപക്ഷം മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പൊതുപരിപാടികള്‍ ആദിവാസികള്‍ ബഹിഷ്കരിക്കുമെന്ന് അഖില തിരുവിതാംകൂര്‍ മലഅരയ മഹാസഭ സംസ്ഥാന പ്രസിഡന്‍റ് കെ.ഐ. പരമേശ്വരന്‍ അറിയിച്ചു. ആദിവാസികളുടെ കൈവശഭൂമിക്ക് പട്ടയം നല്‍കാമെന്ന് ഉറപ്പുനല്‍കിയ മുഖ്യമന്ത്രി ഇതുവരെ വാക്കുപാലിച്ചിട്ടില്ല. ആദിവാസികളുടെമേല്‍ സാമ്പത്തിക സംവരണം അടിച്ചേല്‍പിക്കുന്നതിനെതിരെ തൊടുപുഴ മിനി സിവില്‍സ്റ്റേഷന് മുന്നില്‍ നടന്ന പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ ആദിവാസി സംഘടനാ നേതാക്കളായ റവ. മാമച്ചന്‍ ഐസക് (മലഅരയ സംരക്ഷണ സമിതി), അശോക് കുമാര്‍ (പ്രസിഡന്‍റ്, കേരള പട്ടികവര്‍ഗ ഊരാളി സമുദായ സംഘടന), പി.കെ. ശശി (ഡയറക്ടര്‍ ബോര്‍ഡ് മെംബര്‍, എ.ടി.എം.എ.എം.എസ്), ഹെസക്കിയേല്‍ (ജന.സെക്രട്ടറി, മലഅരയ ക്രിസ്ത്യന്‍ ഫെഡറേഷന്‍), കെ.ആര്‍. ജനാര്‍ദനന്‍ (എന്‍.ടി.എഫ്), കെ.എം. സുകുമാരന്‍, (ജന. സെക്രട്ടറി, കെ.പി.യു.എസ്.എസ്), എം.ഐ. ഗോപാലന്‍ (എ.ടി.എം.എ.എം.എസ്, മേഖലാ കമ്മിറ്റി ചെയര്‍മാന്‍), എം.എം. സുമേഷ് (കണ്‍വീനര്‍), ടി.ഐ. ലീല (ട്രഷറര്‍, എന്‍.ടി.എഫ്) തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.