മാങ്കുളം: ജില്ലയിലെ അവികസിതവും അപ്രാപ്യവുമായ കുഗ്രാമമെന്ന ദുഷ്പേര് ഇനി ആനക്കുളത്തിന് ഒട്ടും ചേരില്ല. അടിമാലിയില്‍നിന്ന് മൂന്നാറിലത്തെുന്ന സമയംകൊണ്ട് ഇനി ആനക്കുളത്തത്തൊം. തിരുവിതാംകൂറിന്‍െറയും കൊച്ചിയുടെയും അതിര്‍ത്തികാത്ത ഈറ്റച്ചോലയാറില്‍ നീരാടി രാത്രി തിരികെ വീട്ടിലത്തൊന്‍ കഴിയത്തക്കവിധം ആനക്കുളത്തേക്കുള്ള യാത്ര സുഖകരവും വേഗതയുള്ളതുമായി മാറിക്കഴിഞ്ഞു. പൊതുമരാമത്ത് വകുപ്പ് നബാര്‍ഡിന്‍െറ സഹായത്തോടെ മൂന്നുവര്‍ഷം മുമ്പ് നിര്‍മാണമാരംഭിച്ച പെരുമ്പന്‍കുത്ത്-ആനക്കുളം റോഡിന്‍െറ ടാറിങ് ജോലി ഇക്കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. നല്ലതണ്ണിയാറിന് കുറുകെ 3.5 കോടി ചെലവില്‍ പാലത്തിന്‍െറ നിര്‍മാണവും പൂര്‍ത്തിയായി യാത്രക്ക് തുറന്നുകൊടുത്തു. മാങ്കുളം പഞ്ചായത്തിന്‍െറ വടക്കേ അതിരായ ആനക്കുളത്തത്തൊന് ഒരുമണിക്കൂര്‍വരെ എടുത്ത നാളുകളുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ വെറും 15 മിനിറ്റുകൊണ്ട് ആനക്കുളത്തത്തെും. ആനക്കുളത്തുനിന്ന് സമീപത്തുള്ള ആദിവാസി കോളനിയായ കോഴിയിളക്കുടിയിലേക്ക് നാലുകിലോമീറ്റര്‍ ദൂരം. ഇവിടെനിന്ന് കേവലം ഒന്നരമണിക്കൂര്‍ കാല്‍നടയായി സഞ്ചരിച്ചാല്‍ ഇടമലക്കുടിയിലത്തൊമെന്ന പ്രത്യേകതയുമുണ്ട്. പകലും കാട്ടാനകള്‍ നീരാട്ടിനിറങ്ങുന്ന ആനക്കുളം ഓരാണ് ആനക്കുളത്തെ പ്രധാന ദൃശ്യവിരുന്ന്. ഇതുകൂടാതെ ഇടമലക്കുടിയില്‍ നിന്നാരംഭിക്കുന്ന ഈറ്റച്ചോലയാറിലെ മീന്‍കുത്തി വെള്ളച്ചാട്ടവും കോഴിയിള വെള്ളച്ചാട്ടവും മാങ്കുളം പഞ്ചായത്തിലൂടെ ഒഴുകുന്ന മൂന്ന് പുഴകളും ഒന്നായി സംഗമിച്ച് പൂയംകുട്ടിയിലേക്ക് ഒഴുകാനാരംഭിക്കുന്ന വല്യപാറക്കുട്ടിയും സഞ്ചാരികള്‍ക്ക് കൗതുകം പകരുന്ന കാഴ്ചയാണ്. വഴിയുടെയും പാലത്തിന്‍െറയും നിര്‍മാണം പൂര്ത്തിയയാതോടെ ആനക്കുളത്തേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്കും ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.