അപകടങ്ങളില്‍ തുണയായി അഗ്നിശമനസേനാ യൂനിറ്റ്

നെടുങ്കണ്ടം: പ്രവര്‍ത്തനം ആരംഭിച്ച് നാലാം ദിവസം അഗ്നിശമന സേന യൂനിറ്റിന്‍െറ ആദ്യത്തെ രക്ഷാപ്രവര്‍ത്തനത്തിന് തുടക്കം. പുഷ്പക്കണ്ടം കാറ്റാടിപ്പാടത്തിന് സമീപം പുല്ലുമേട്ടിലാണ് വെള്ളിയാഴ്ച രാത്രിയില്‍ തീപടര്‍ന്നതും നാട്ടുകാര്‍ അഗ്നി ശമനസേനാ യൂനിറ്റിന്‍െറ സഹായം തേടിയതും. സമീപത്തായി നിരവധി വീടുകളും കൃഷിയിടങ്ങളും ഉണ്ടായിരുന്നതിനാല്‍ അപകട സാധ്യത വര്‍ധിക്കുകയും ജനം ഭയപ്പെടുകയും ചെയ്തു. എന്നാല്‍, വിവരമറിഞ്ഞയുടന്‍ രക്ഷാപ്രവര്‍ത്തനവുമായി സേന എത്തിയത് വന്‍ ദുരന്തം ഒഴിവാക്കാനായി. ശനിയാഴ്ച ഉച്ചകഴിഞ്ഞ് നെടുങ്കണ്ടം കിഴക്കേ കവലയില്‍ സംസ്ഥാന പാതയില്‍ നടുറോഡില്‍ ലോറി മറിഞ്ഞപ്പോഴും സേന രക്ഷക്കത്തെി. ചരക്കുമായത്തെിയ മിനി ലോറി നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് റോഡില്‍ മറിയുകയായിരുന്നു. വഴിവിളക്കിനായി പരസ്യ കമ്പനി സ്ഥാപിച്ച പോസ്റ്റ് ഇടിച്ച് തെറിപ്പിച്ചാണ് ലോറി മറിഞ്ഞത്. പോസ്റ്റും ലോറിയും റോഡില്‍ കിടന്നതിനാല്‍ ഗതാഗതവും തടസ്സപ്പെട്ടു. അഗ്നിശമന സേനാ പ്രവര്‍ത്തകര്‍ എത്തിയാണ് ലോറി നീക്കം ചെയ്ത് ഗതാഗതം പുന$സ്ഥാപിച്ചത്. നെടുങ്കണ്ടം യൂനിറ്റ് ഇന്‍ചാര്‍ജ് ബിജു പി. ജേക്കബ്, ഉദ്യോഗസ്ഥരായ രാമചന്ദ്രന്‍, രാജു സേവ്യര്‍, അസി, സോമന്‍, സനീഷ്, ഗിരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനങ്ങള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.