കേരള കോണ്‍ഗ്രസിലെ പിളര്‍പ്പ്: പഞ്ചായത്ത് അംഗം രാജിവെച്ചു

മുണ്ടക്കയം: കൊക്കയാര്‍ പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ്-ജോസഫ് വിഭാഗം അംഗം ഷാജി ജോസഫ് വട്ടോത്തുകുന്നേല്‍ പഞ്ചായത്ത് അംഗത്വം രാജിവെച്ചു. കേരള കോണ്‍ഗ്രസിലെ പിളര്‍പ്പിനത്തെുടര്‍ന്നാണ് ഷാജിയുടെ രാജി. കോണ്‍ഗ്രസ് ഭരിക്കുന്ന കൊക്കയാര്‍ പഞ്ചായത്തില്‍ യു.ഡി.എഫിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു. പതിമൂന്ന് അംഗ സമിതിയില്‍ ഏഴുസീറ്റ് നേടിയാണ് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ഇടതുമുന്നണിയില്‍നിന്ന് ഭരണം പിടിച്ചെടുത്തത്. ഒരംഗത്തിന്‍െറ പിന്‍ബലത്തോടെയാണ് യു.ഡി.എഫ് ഭരണം നേടിയത്. 13 വാര്‍ഡുള്ള പഞ്ചായത്തില്‍ യു.ഡി.എഫ് ഏഴ്, എല്‍.ഡി.എഫ് ആറ് എന്നിങ്ങനെയാണ് കക്ഷിനില. ഷാജിയുടെ രാജിയത്തെുടര്‍ന്ന് കക്ഷിനില എല്‍.ഡി.എഫും യു.ഡി.എഫും തുല്യമായി. ഇതോടെ പഞ്ചായത്തിലെ മരുതുംമൂട് വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങും. അതുവരെ യു.ഡി.എഫിന് ഭരണം തുടരാമെങ്കിലും ഉപതെരഞ്ഞെടുപ്പ് ഇരുമുന്നണിക്കും നിര്‍ണായകമാണ്. കേരള കോണ്‍ഗ്രസ് -ജോസഫ് വിഭാഗത്തില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുകയും അതേ പാര്‍ട്ടിയില്‍ ജനവിധിതേടുകയും ചെയ്തതിനാല്‍ പാര്‍ട്ടിയില്‍നിന്ന് ഫ്രാന്‍സിസ് ജോര്‍ജടക്കമുള്ളവര്‍ രാജിവെച്ച് പുറത്തുപോയതിനാലാണ് താന്‍ രാജിവെക്കുന്നതെന്ന് ഷാജി ജോസഫ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.