തൊടുപുഴ: മുട്ടം തുടങ്ങനാട് വിച്ചാട്ടുകവലയില്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസില്‍ ഒളിവിലിരുന്ന ഫാന്‍റം പൈലിയെന്ന വര്‍ക്കല ഷാജിയെ (36) വെഞ്ഞാറമൂട് പൊലീസ് പിടികൂടി. തിരുവനന്തപുരത്ത് നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് പൊലീസ് പിടികൂടിയത്. മുട്ടത്തെ മോഷണക്കേസില്‍ രണ്ടാം പ്രതിയാണ് ഫാന്‍റം പൈലി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ തൊടുപുഴ ഷാഡോ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കോഴിക്കോട് കൊടുവള്ളി സ്വദേശി നറുക്കില്‍ നൗഷീര്‍ (26), കൊയിലാണ്ടി കെടവൂര്‍ കൂരപ്പോയില്‍ മുഹമ്മദ് നിസാര്‍ (24), കൊല്ലം പാരിപ്പറമ്പ് സ്വദേശി വിളകില്‍ രാഹുല്‍ (20) എന്നിവരാണ് അറസ്റ്റിലായത്. തുടങ്ങനാട് വിച്ചാട്ടുകവല പനച്ചിനാനിക്കല്‍ ടോമി ജയിംസിന്‍െറ വീട്ടില്‍നിന്ന് ഒമ്പതു പവനും 10,000 രൂപയുമാണ് പ്രതികള്‍ അപഹരിച്ചത്. വീട്ടുകാര്‍ പള്ളിയില്‍പോയ സമയത്താണ് മോഷണം നടന്നത്. തിരുവനന്തപുരം പൊലീസ് പ്രതിയെ കോടതിയില്‍ ഹാജരാക്കി. തൊടുപുഴ പൊലീസ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ കോടതിയില്‍ അപേക്ഷ നല്‍കി. ചൊവ്വാഴ്ച കാഞ്ഞാര്‍ പൊലീസിനു പ്രതിയെ കസ്റ്റഡിയില്‍ കിട്ടുമെന്ന് സി.ഐ പി.എ. തങ്കപ്പന്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.